സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമില്ല കടവുമില്ല; അച്ഛനെ കുറിച്ച് സൂരജ്

സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമില്ല കടവുമില്ല; അച്ഛനെ കുറിച്ച് സൂരജ്
Oct 18, 2021 11:02 AM | By Susmitha Surendran

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൂരജ്. സൂരജ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ സൂരജ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അച്ഛനെ കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് അദ്ദേഹം. നടന്റെ കുറിപ്പിന് കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

കുറച്ചു നേരം അച്ഛന്‍ അമ്മ അടുത്തിരുന്നു സംസാരിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍. എനിക്ക് പറയാനുള്ളത് അവര്‍ക്ക് കേള്‍ക്കാനുള്ള താത്പര്യം കണ്ടപ്പോള്‍ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടി. എനിക്ക് വരാറുള്ള മെയിലുകളില്‍ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കില്‍ അത് ഇല്ലാത്തതിനെ പേരില്‍ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ വിധിക്കുന്ന മക്കളുടെ കഥകള്‍ കാണാറുണ്ട്. ഞാന്‍ ഓര്‍ക്കുകയാണ്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്.

ഒഴിവുദിവസങ്ങളില്‍ വീട് വൃത്തിയാക്കുന്ന ഒരു സ്ഥിരം പരിപാടി ഉണ്ട് എനിക്ക്. അപ്പോള്‍ എന്റെ അച്ഛന്‍ കിടക്കുന്ന റൂമിലെത്തി ഞാന്‍ ഒന്നു കയറി, അച്ഛന്റെ ജീവിതത്തില്‍ അച്ഛന്റെ എല്ലാ സമ്പാദ്യവും ഒരു തോള്‍സഞ്ചിയില്‍ ആയിരുന്നു. അതില്‍ കണ്ട കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ വിശദീകരിക്കാം. ഒരു പഴയ ഡയറി. പകുതി മഷി തീര്‍ന്ന പേന, കുറേ ചില്ലറ പൈസകള്‍, ഒരു ഉണങ്ങിയ അടയ്ക്ക, ശബരിമലക്ക് പോയ മാലകള്‍, കര്‍പ്പൂരം, പിന്നെ ഒരു പേഴ്‌സ് ഒരു 30 രൂപ പിന്നെ കുറച്ച് കീറിയ പൈസ, ഐഡി കാര്‍ഡ്, ലൈസന്‍സ്, ഫോണ്‍ നമ്പറുകള്‍ എഴുതിയ ഒരു പോക്കറ്റ് ഡയറി.

ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ അത് അച്ഛന്റെ തന്നെ, എനിക്ക് അതൊക്കെ കണ്ടപ്പോള്‍ ആദ്യം എനിക്ക് ചിരി വന്നു. കാരണം റൂം വൃത്തിയാക്കാന്‍ കേറിയപ്പോള്‍ എന്നോട് അച്ഛന്‍ പറഞ്ഞ കാര്യം ഉണ്ടായിരുന്നു എന്റെ സാധനങ്ങളും എടുത്ത് കളയരുത്.

ഓര്‍ത്തപ്പോ വല്ലാതെ പാവം തോന്നി, ഒരുപാട് സ്‌നേഹം തോന്നി ,ഒരുപാട് ബഹുമാനം തോന്നി. കണ്ട കാലം മുതല്‍ സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി. എവിടെയും ഒരു രൂപ പോലും കടം ഇല്ല. കടം ഉണ്ടെങ്കില്‍ തന്നെ 30 രൂപ 20 രൂപ മാത്രം. കുട്ടിക്കാലത്ത് ഒരു ഷര്‍ട്ട് അല്ലെങ്കില്‍ കളിപ്പാട്ടം ഇതൊന്നും അച്ഛന് വാങ്ങിത്തരാന്‍ സാധിച്ചില്ല, പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ വായില്‍ വെച്ച്തന്നു ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്.

ഇതൊക്കെ പറയാനുള്ള കാരണം. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്‌നേഹിക്കാനുള്ള കാരണങ്ങള്‍. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം. അവര്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്‌നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാന്‍ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരില്‍ കൊട്ടാരം തീര്‍ത്തിട്ട് കാര്യമില്ല. എന്ന് നിങ്ങളുടെ സ്വന്തം സൂരജ് എന്നായിരുന്നു കുറിപ്പ്.

No savings of even a single rupee on its own; Suraj about his father!

Next TV

Related Stories
അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

Oct 31, 2025 04:56 PM

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു; വിമർശനം...

Read More >>
 വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

Oct 31, 2025 11:20 AM

വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ...

Read More >>
രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

Oct 30, 2025 12:10 PM

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത്...

Read More >>
അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

Oct 29, 2025 04:23 PM

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall