'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ
Jul 5, 2022 11:26 PM | By Vyshnavy Rajan

ലോകത്തിലെ തന്നെ വലുത് എന്ന് കരുതാവുന്ന ആമ്പൽ കണ്ടെത്തി ​ഗവേഷകർ. ന്യൂ സയന്റിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 3.2 മീറ്റർ വലിപ്പത്തിലുള്ളതാണ് അതിന്റെ ഇലകൾ. അതിന്റെ പൂക്കൾക്ക് ഒരു മനുഷ്യന്റെ തലയേക്കാൾ‌ വലിപ്പമുണ്ട് എന്നാണ് കരുതുന്നത്.

ബൊളീവിയയിലുള്ള സാന്താക്രൂസ് ഡി ലാ സിയറ ബൊട്ടാണിക് ഗാർഡനും ലാ റിങ്കോനാഡ ഗാർഡനും ചേർന്ന് 2016 -ൽ യുകെ -യിലെ ക്യൂ ഗാർഡനിലേക്ക് രണ്ട് ആമ്പലുകളുടെ വിത്തുകൾ നൽകിയിരുന്നു. എന്നാൽ, അത് വളർന്നു വന്നപ്പോൾ സാധാരണയായി അവിടെ ഉണ്ടായിരുന്ന രണ്ട് ആമ്പലുകളിൽ നിന്നും വ്യത്യസ്തമായിരുന്നു എന്ന് ക്യൂ ​ഗാർഡനിലെ ഹോർട്ടികൾച്ചറിസ്റ്റായ കാർലോസ് മ​ഗ്ദലെന നിരീക്ഷിക്കുകയായിരുന്നു.

അങ്ങനെ 2019 -ൽ അദ്ദേഹം ബൊളീവിയയിലേക്ക് പോവുകയും അവിടെ സ്വാഭാവികമായി ഈ ആമ്പലുകൾ എങ്ങനെയാണ് വളരുന്നത് എന്ന് നിരീക്ഷിക്കുകയും ചെയ്തു. വടക്കുകിഴക്കൻ ബൊളീവിയയിലെ ശുദ്ധജല നദികളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും കുളങ്ങളിലുമൊക്കെയായിട്ടാണ് ഈ ആമ്പലുകൾ വളരുന്നത്.


എന്നാൽ, എന്തുകൊണ്ടാവും ഇവ ഇത്രയധികം വലിപ്പം വയ്ക്കുന്നത് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതിന് വേണ്ടിയാവണം ഇവ ഇങ്ങനെ വളരുന്നത് എന്നൊരു നിരീക്ഷണവും ഉണ്ട്. യുകെയിലെ ക്യൂ ഗാർഡനിലെ നതാലിയ പ്രെസെലോംസ്‌ക വിശദീകരിക്കുന്നത് ഇങ്ങനെ, 'ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഒരുപാട് വിധത്തിലുള്ള സസ്യങ്ങളുണ്ട്.

ഏതെങ്കിലും ജലാശയങ്ങളുണ്ടാവുമ്പോൾ അല്ലെങ്കിൽ അവ വലുതാവുമ്പോൾ ആമ്പലുകൾ വേ​ഗത്തിൽ അവിടെ തഴച്ചു വളരും. അവ കൂടുതൽ സൂര്യപ്രകാശത്തിനായി മറ്റ് ചെടികളേക്കാൾ വേ​ഗത്തിൽ വളരുന്നു.

' വിക്ടോറിയ ബൊളീവിയാന എന്നാണ് ഈ പുതിയ ഇനം ആമ്പലിന്റെ പേര്. നേരത്തെ അറിയപ്പെടുന്ന രണ്ട് വലിയ ആമ്പലുകളാണ് വിക്ടോറിയ ക്രൂസിയാന, വിക്ടോറിയ ആമസോണിക്ക എന്നിവ. അവയേക്കാൾ വലുതാണ് വിക്ടോറിയ ബൊളീവിയാന എന്ന് ​ഗവേഷകർ നിരീക്ഷിക്കുകയായിരുന്നു.

കൂടുതൽ ​ഗവേഷണത്തിൽ, വിക്ടോറിയ ക്രൂസിയാനയുടെയും വിക്ടോറിയ ബൊളീവിയാനയും അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വിക്ടോറിയ ആമസോണിക്കയിൽ നിന്ന് ഉണ്ടായതാണ് എന്ന് കണ്ടെത്തി. ക്രൂസിയാനയും ബൊളീവിയാനയും 10 ലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായതാണ്. ‌ ഇതിൽ ഏറ്റവും വലുത് എന്ന് കണ്ടെത്തിയിരിക്കുന്ന വിക്ടോറിയ ബൊളീവിയാനയടക്കം ഇവയെല്ലാം വംശനാശത്തിന്റെ വക്കിലാണ് എന്നും ​ഗവേഷകർ വെളിപ്പെടുത്തി.

'World's largest' - giant amber discovered by researchers

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
Top Stories