'തലനാരിഴയുടെ വ്യത്യാസത്തില്‍ ട്രെയിന്‍ ഇടിച്ചില്ല' - മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് താരം

'തലനാരിഴയുടെ വ്യത്യാസത്തില്‍ ട്രെയിന്‍ ഇടിച്ചില്ല' - മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് താരം
Jul 5, 2022 11:07 PM | By Vyshnavy Rajan

സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടേതായ മുദ്ര പതിപ്പിച്ചാണ് സ്‌ക്രീനില്‍ എത്തുന്നത്. അങ്ങനെയുള്ള കഥാപാത്രമാണ് തമ്പിയുടെ സഹോദരിയായി സ്‌ക്രീനിലെത്തിയിരുന്ന രാജലക്ഷ്‍മി എന്ന കഥാപാത്രം. സാന്ത്വനം കുടുംബത്തിന്റെ സമാധാനം കളയുന്ന വില്ലത്തിയാണെങ്കിലും രാജലക്ഷ്മി പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയിട്ടുണ്ട്.

ഇപ്പോഴിത ഷൂട്ടിങ് സമയത്ത് മരണത്തെ മുഖാമുഖം കണ്ട സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സരിത. പറയാം നേടാം പരിപാടിയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് താരം അനുഭവം വെളിപ്പെടുത്തിയത്.

'ഒരു സീരിയലിന്റെ ഷൂട്ടിങ് സമയത്ത് അനിയന്മാരെയും കൂട്ടി റെയില്‍വെ ട്രാക്കിലൂടെ നടക്കുന്ന സീനായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. പെട്ടന്ന് ഞങ്ങള്‍ മൂന്ന് പേരും മയങ്ങി റെയില്‍വെ ട്രാക്കില്‍ വീഴുന്നു.'

'ഇത് കണ്ട് കൊണ്ട് വരുന്ന ഗോപകുമാര്‍ അങ്കിള്‍ ഞങ്ങളെ അവിടെ നിന്ന് എടുത്ത് മാറ്റുന്നതാണ് രം​ഗം. ട്രെയിന്‍ വരുമ്പോള്‍ വളരെ റിയലിസ്റ്റിക്കായിട്ട് തന്നെയാണ് ചിത്രീകരണം നടന്നത്. ഷൂട്ട് തുടങ്ങി ഞങ്ങള്‍ മയങ്ങി വീണു.'

'ഗോപകുമാര്‍ അങ്കിള്‍ വന്നു. അനിയന്മാരെ എടുത്ത് മാറ്റി. പക്ഷെ എന്നെ എടുത്ത് മാറ്റാന്‍ വൈകുന്നു. ട്രെയിന്‍ വരുന്നത് എനിക്ക് കാണാമായിരുന്നു. ട്രെയിന്‍ അടുത്ത് വരികയാണ്. അങ്കിള്‍ എന്നെ എടുത്ത് മാറ്റുന്നില്ല.'

'ട്രെയിന്‍ അടുത്ത് വരുന്നത് കാണുന്നുണ്ടെങ്കിലും എഴുന്നേല്‍ക്കാന്‍ എനിക്ക് തോന്നുന്നില്ല. എനിക്ക് അറിയാം ഇപ്പോള്‍ ട്രെയിന്‍ വരും എന്നെ തട്ടും എന്നൊക്കെ.'

'പക്ഷെ ഞാന്‍ ചിന്തിച്ചത് ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്ന് എഴുന്നേറ്റാല്‍ ഷൂട്ടിങ് മുടങ്ങുമോ എന്നെ പുറത്താക്കുമോ എന്നൊക്കെയായിരുന്നു. പക്ഷെ ​ഗോപകുമാര്‍ അങ്കിള്‍ കൃത്യമായി ഇടപെട്ടു. ട്രെയിന്‍ തൊട്ടു തൊട്ടില്ലെന്ന് ആയപ്പോള്‍ അങ്കിള്‍ എന്നെ വലിച്ച്‌ പുറത്തേക്ക് ഇട്ടു.'

'എന്നെ മാറ്റിയതും ട്രെയിന്‍ പാസ് ചെയ്ത് പോയതും ഒരുമിച്ചായിരുന്നു. പക്ഷെ എനിക്ക് തോന്നുന്നു അങ്കിള്‍ പിടിച്ച്‌ മാറ്റിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കുമായിരുന്നില്ലെന്ന്.'

'ചത്താലും അഭിനയിക്കും എന്ന മെന്റാലിറ്റിയായിരുന്നിരിക്കാം അന്ന് എനിക്ക് ഉണ്ടായിരുന്നത്. ഇത്തരം സംഭവങ്ങള്‍ എന്റെ കരിയറില്‍ നിരവധി ഉണ്ടായിട്ടുണ്ട്.'

'വീഴുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞാല്‍ എനിക്ക് അറിയാം വീണാല്‍ പരിക്ക് പറ്റുമെന്നും നടുവിന് എനിക്ക് സുഖമില്ലാത്തതാണെന്നുമൊക്കെ. എന്നാലും ഞാന്‍ വീഴും. അങ്ങനെ വീണ് നടുവിന് പരിക്ക് പറ്റി മൂന്ന് മാസത്തോളം കിടപ്പിലായിട്ടുമുണ്ട്' സരിത പറയുന്നു.

'The train didn't get hit by a hair's breadth' - the actor shared his experience of coming face to face with death

Next TV

Related Stories
'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

Sep 18, 2025 08:01 AM

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; വ്യക്തമാക്കി മീര...

Read More >>
ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി,  പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

Sep 17, 2025 05:26 PM

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ...

Read More >>
വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

Sep 17, 2025 01:46 PM

വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

സാജാ... ഈ വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, കൂട്ടുകൂടൽ സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജൻ...

Read More >>
'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

Sep 17, 2025 10:46 AM

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ്...

Read More >>
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത്  മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

Sep 16, 2025 03:54 PM

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall