ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്‍ക്ക് തുടക്കം

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്‍ക്ക് തുടക്കം
Jul 3, 2022 08:00 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സീസണ്‍ 4 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണ്ണാഭമായ തുടക്കം. ഈ സീസണിലെ ടൈറ്റില്‍ വിജയി ആരെന്ന് കുറച്ചു സമയത്തിനുള്ളില്‍ അറിയാം. ഫൈനലില്‍ പങ്കെടുക്കുന്ന തങ്ങളുടെ പ്രിയ മത്സരാര്‍ഥികളുടെ വിജയ സാധ്യതകള്‍ കൂട്ടിയും കിഴിച്ചുമുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും അവരുടെ സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഗ്രൂപ്പുകളും.

അഞ്ച് പേര്‍ അടങ്ങുന്ന ഫൈനല്‍ ഫൈവ് ആണ് ബിഗ് ബോസിന്‍റെ പതിവെങ്കില്‍ ഇത്തവണ അത് ഫൈനല്‍ സിക്സ് ആണ്. ബ്ലെസ്ലി, റിയാസ്, സൂരജ്, ധന്യ, ദില്‍ഷ, ലക്ഷ്മിപ്രിയ എന്നിവരാണ് ഫൈനലില്‍ പ്രേക്ഷകരുടെ വോട്ട് അഭ്യര്‍ഥിച്ച മത്സരാര്‍ഥികള്‍.



20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്.

നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍.

പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിന്‍ രാധാകൃഷ്ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.

Bigg Boss grand finale begins

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-