എനിക്കൊരു ഫോൺ പോലും ഇല്ലായിരുന്നു; മനസ്സ് തുറന്ന് റിയാസ്

എനിക്കൊരു ഫോൺ പോലും ഇല്ലായിരുന്നു; മനസ്സ് തുറന്ന് റിയാസ്
Jul 1, 2022 11:25 AM | By Susmitha Surendran

ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രമാണ് ബാക്കി. റിയാസ്, ധന്യ, സൂരജ്, ലക്ഷ്മി പ്രിയ, ദിൽഷ, ബ്ലെസ്ലി എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിനിൽക്കുന്നത്.

വൈൽഡ് കാർഡ് എൻട്രിയായി എത്തി ഫൈനലിലേക്ക് എത്തിയ ആളാണ് റിയാസ്. മികച്ചൊരു മത്സരാർത്ഥിയാണ് റിയാസെന്നാണ് സോഷ്യൽമീഡിയയിൽ പലരും പറയുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ പണത്തിന്റെ വിലയെ കുറിച്ച് പറഞ്ഞ റിയാസിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.



റിയാസിന്റെ വാക്കുകൾ

ഉമ്മയ്ക്കും ബാപ്പക്കും കുഞ്ഞ് ചായക്കട ആയിരുന്നു. പുറത്തൊക്കെ പോകുമ്പോ ഞങ്ങൾ സ്റ്റൈലിഷ് ആയിട്ടേ പോകാറുള്ളൂ. എന്റെ അപ്പച്ചിയുടെ വീടാണ് നമ്മുടെ വീടെന്ന രീതിയിൽ ഇത്ത ചൂണ്ടിക്കാണിച്ചിരുന്നത്. ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഉണ്ടെന്ന് ആൾക്കാരെ കാണിക്കാനായി ചെയ്യുന്നതാണ്.

കാരണം കൂടെ ഉള്ളവരെല്ലാം അങ്ങനെയുള്ള ആൾക്കാരായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ എന്നെ പഠിപ്പിക്കണം എന്നത് ഉമ്മാന്റെ ആഗ്രഹം ആയിരുന്നു. പക്ഷേ മാസം 200 രൂപ പോലും കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് ഗവൺമെന്റ് സ്കൂളിൽ പഠിച്ച ആളാണ് ഞാൻ.



പണ്ട് ചില ദുശ്ശീലങ്ങളൊക്കെ ബാപ്പക്ക് ഉണ്ടായിരുന്നത് കൊണ്ട് ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട് ഉമ്മക്ക്. ബാപ്പക്ക് ആരോഗ്യപ്രശ്നങ്ങളൊക്കെ വന്ന് ആശുപത്രിയിൽ ആയതിന് ശേഷമാണ് ഉമ്മ വീട്ട് ജോലിക്ക് പോയിതുടങ്ങിയത്.

കഴിഞ്ഞ പത്ത് വർഷമായി ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോഴും എന്റെ ഉമ്മക്ക് കിട്ടുന്ന ശമ്പളം 15,000രൂപയും ബാപ്പക്ക് 7000 രൂപയുമാണ്. എനിക്ക് എല്ലാം വാങ്ങിത്തരുന്നത് ഉമ്മയാണ്. എനിക്കൊരു ഫോൺ പോലും ഇല്ലായിരുന്നു. സ്കോളർഷിപ്പ് കിട്ടിയപ്പോൾ ആദ്യം ഞാൻ ഫോൺ വാങ്ങി.



ഉമ്മയോട് പറാതെ രണ്ടാമത് സ്കോളർഷിപ്പ് കിട്ടിയപ്പോൾ വേറൊരു ഫോൺവാങ്ങി. എന്നിട്ട് അത് ഉമ്മക്ക് കൊടുത്തു. അന്ന് അമ്മ ഒത്തിരി കരഞ്ഞു. കാരണം വേറെ ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു ചെയ്യാൻ. എന്റെ ഉമ്മയ്ക്കൊരു ഫോൺ വാങ്ങി കൊടുക്കണം എന്നത് എന്റെ ആഗ്രഹം ആയിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ കാരണം ഉമ്മക്ക് നിൽക്കാൻ പോലും സാധിക്കില്ല. പക്ഷേ ജോലിക്ക് പോകേണ്ട സാഹചര്യം ആണ്. തിരിച്ച് വരുമ്പോൾ സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കാൻ പോലും സാധിച്ചിട്ടില്ല.

എന്റെ ഉമ്മ നിൽക്കുന്ന വീട്ടിലെ പയ്യൻ തരുന്ന ഡ്രെസ് ആണ് കൂടുതലും ഞാൻ ഇടാറ്. പല സ്ഥാലങ്ങളിലും പോയി അവർ വാങ്ങിക്കുന്ന വസ്ത്രങ്ങളെല്ലാം ബ്രാൻഡഡ് ആയിരിക്കും. എന്റെ ഉമ്മയെയും ബാപ്പയെയും കുറിച്ചേർത്ത് അഭിമാനം മാത്രമെ ഉള്ളൂ.

Riyaz's words about the value of money in his life are getting attention.

Next TV

Related Stories
'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

Jan 21, 2026 02:03 PM

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ്...

Read More >>
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories










News Roundup