ബിഗ് ബോസ് ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് ഒരാളെ ഷോയില്‍ നിന്ന് പുറത്താക്കിയതും, മറ്റൊരു മത്സരാര്‍ത്ഥി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോകുന്നതും. ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികള്‍ ആയിരുന്ന ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ജാസ്മിനും ആണ് പുറത്തേക്ക് പോയത്.
ഷോയിലെ മറ്റൊരു മത്സരാര്‍ഥി റിയാസിനെ തല്ലി എന്ന ആരോപണത്തെ തുടര്‍ന്ന് റോബിനെ പുറത്താക്കിയത്. എന്നാല്‍ ജാസ്മിന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പുറത്തേക്ക് പോയത്. ഈ ഷോയില്‍ വെച്ച് പലപ്പോഴും അടി ഉണ്ടാക്കിയ രണ്ടുപേരാണ് ജാസ്മിനും റോബിനും.
പുറത്ത് വന്ന ശേഷവും സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ ഫാന്‍സിനെതിരെയും റോബിനെതിരേയും ജാസ്മിന്‍ പ്രതികരിച്ചിരുന്നു. അന്നൊക്കെ പുറത്തിറങ്ങിയാലും ഇവര്‍ക്കിടയില്‍ സൗഹൃദം ഉണ്ടാവാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.
എന്നാല്‍ മറ്റൊരു വീഡിയോയില്‍ നവീന്‍ അറയ്ക്കലും ഇവര്‍ക്കൊപ്പം എത്തി. വീഡിയോ വൈറലായതോടെ മറ്റ് താരങ്ങളെ തിരക്കി ആരാധകരും എത്തി.
ജാസ്മിന്‍ ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ ജാസ്മിനെ ചേര്‍ത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിന്‍ ഇയാള്‍ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ഫിസിക്കള്‍ അസോള്‍ട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നുണ്ട്.
ഈ വീഡിയോ റോബിനും നിമിഷയുമൊക്കെ പങ്കുവച്ചിട്ടുണ്ട്. നേരത്തെയും പുറത്തായ ബിഗ് ബോസ് താരങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ വീഡിയോയും ഫോട്ടോയും പുറത്തുവന്നിരുന്നു.
Jasmine and nimisha arrived to see Robin, video viral