കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് തമിഴ് ഗായിക ചിന്മയി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. സിനിമാരംഗത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്ന് എത്തിയത് . എന്നാല്‍ ഇതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
ചിന്മയി വാടകഗര്‍ഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത് . അതിനെതിരെ മോശം കമന്റുകളുമായി ചിലര്‍ രംഗത്ത് വരികയും ചെയ്തു ഇപ്പോഴിതാ തനിക്ക് നേരിട്ട വിമര്‍ശനങ്ങളോടു പ്രതികരിച്ച് ചിന്മയി തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഗര്‍ഭകാലത്ത് തന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാത്തതിനാലാണ് വാടകഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായതെന്നു പലരും തന്നോടു ചോദിക്കുന്നതെന്നു ചിന്മയി പറഞ്ഞു.
താന്‍ ഗര്‍ഭിണി ആയ വിവരം കുടുംബാഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ അറിയിച്ചുള്ളുവെന്നും സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചിന്മയി വെളിപ്പെടുത്തി.
ഒരു മകനും മകള്‍ക്കുമാണ് ചിന്മയി ജന്മം നല്‍കിയത്. ഇക്കാര്യം ചിന്മയിയും ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രനും സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുകയായിരുന്നു. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് മക്കള്‍ക്കു പേര് നല്‍കിയിരിക്കുന്നത്.
2014 ല്‍ ആണ് രാഹുലും ചിന്മയിയും വിവാഹിതരായത്. നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുല്‍.
You can't be a real mother through a surrogate mother; Chinmayi replied