'വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുന്നു, മണ്ടന്മാര്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്നു'; കുറിപ്പുമായി സാധിക

'വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുന്നു, മണ്ടന്മാര്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്നു'; കുറിപ്പുമായി സാധിക
Jun 20, 2022 06:43 AM | By Kavya N

നിരന്തരമായി സോഷ്യല്‍ മീഡിയയിലെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്ന് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ രീതിയില്‍ തന്നെ താരം പലപ്പോഴായി മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാധിക കുറിപ്പുകളും ചേർക്കുകയാണ്.

സൈബർ ഇടങ്ങളിൽ നേരിടുന്ന ആക്രമണങ്ങളെ പരിഹസിക്കുന്നതാണ് താരത്തിന്റെ കുറിപ്പ്. ഏത് വിഡ്ഡിക്കും വിമർശിക്കാൻ കഴിയും. പരാതി പറയാനും അപലപിക്കാനും കഴിയും.. അത് ഭൂരിഭാഗം വിഡ്ഡികളും ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും ഒരു സ്വഭാവ സവിശേഷതയും ആത്മനിയന്ത്രണവും ആവശ്യമാണ്. എന്നാണ് സാധിക ആദ്യത്തെ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.


അതേസമയം മറ്റൊരു ചിത്രത്തിനൊപ്പം ഏറെ രസകരവും ചിന്തിപ്പിക്കുന്നതുമായ മറ്റൊരു കുറിപ്പും താരം പങ്കുവച്ചു. എപ്പോഴും ഓര്‍ക്കുക, ഗോസിപ്പുകൾ വെറുക്കപ്പെട്ടവരാണ് കൊണ്ടു നടക്കുന്നത്. വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുന്നു, മണ്ടന്മാര്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്നു. - എന്നായിരുന്നു ആ കുറിപ്പ്.

കിടിലൻ ഫോട്ടോഷൂട്ടിനൊപ്പം പങ്കുവച്ച കുറിപ്പിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. മോശം പ്രതികരണങ്ങളൊന്നും കൂടുതലായി ചിത്രങ്ങൾക്ക് വരുന്നില്ല. സാധികയുടെ കുറിപ്പ് കൊള്ളേണ്ടവർക്ക് കൊണ്ടുവെന്ന് തന്നെയാണ് വളരെ പോസിറ്റീവായ കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാധിക.


നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും താരം ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക, തന്റെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.


'Fools spread it, and fools take it up'; Possible with note

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall