പാക്കിസ്താനിലാണ് സംഭവം. കറാച്ചി അബ്ബാസി ഷഹീദ് ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ആ 64-കാരന്‍ അവശനിലയിലായിരുന്നു. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നായിരുന്നു അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ ഒരു കാര്യം വ്യക്തമായി.
അയാളുടെ ലിംഗത്തിനുള്ളില്‍ എന്തോ ഒരു വസ്തു കിടക്കുന്നുണ്ട്. തുടര്‍ന്ന് എക്‌സ് റേ പരിശോധന നടത്തിയപ്പോള്‍ അവര്‍ കണ്ടത് ഞെട്ടിക്കുന്നൊരു കാര്യമായിരുന്നു. ലിംഗത്തിനുള്ളില്‍ ഒരു കഷണം ഇലക്ട്രിക്കല്‍ വയര്‍! അത് മൂത്രനാളിയിലേക്ക് തുളഞ്ഞുകയറിയിരുന്നു.
മാത്രമല്ല, അത് മൂത്രമൊഴിക്കുന്ന ദ്വാരത്തോട് തൊട്ടുകിടക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ശസ്ത്രക്രിയയിലൂടെ ആ വയര്‍ വലിച്ചെടുത്തു. സാധാരണ ഇത്തരം സംഭവങ്ങളില്‍ സംഭവിക്കുന്നതുപോലെ, മുറിവോ രക്തസ്രാവമോ അയാള്‍ക്ക് ഉണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ 'യൂറോളജി കേസ് റിപ്പോര്‍ട്ട്‌സ്' എന്ന മെഡിക്കല്‍ ജേണലില്‍ എഴുതിയ പഠനത്തിലാണ് ഈ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്.
64-വയസ്സുള്ള പാക്കിസ്താന്‍കാരന്റെ ലിംഗത്തിനുള്ളില്‍ നിന്നാണ് 18 സെന്റി മീറ്റര്‍ നീളമുള്ള ഈ വയര്‍ കണ്ടെത്തിയത്. മൂത്രമൊഴിക്കുന്നതിന് തടസ്സം നേരിട്ടപ്പോള്‍, ആരോ പറഞ്ഞതുപ്രകാരമാണ് ഇയാള്‍ വയര്‍ അകത്തേക്ക് തള്ളിക്കയറ്റിയത്. തുടര്‍ന്ന് ഇത് അകത്ത് കുടുങ്ങിക്കിടന്നു. മൂത്രനാളിയിലേക്ക് ഇത് ചെന്നതോടെ മൂത്രമാഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായി.
ഒരാഴ്ചയിലേറെ ബുദ്ധിമുട്ട് സഹിച്ച ഇയാള്‍ ആദ്യം ഹോസ്പിറ്റലില്‍ പോവാന്‍ മടികാണിച്ചു. പിന്നീട്, നിവൃത്തിയില്ലാതെയാണ് കറാച്ചി അബ്ബാസി ഷഹീദ് ഹോസ്പിറ്റലില്‍ എത്തിയത്. ഗുരുതരമായ അവസ്ഥയിലായിരുന്നു ഇയാള്‍ അന്നേരമെന്ന് ഡോക്ടര്‍മാര്‍ ജേണലിില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
മൂന്ന് വര്‍ഷമായി ലൈംഗിക ശേഷി ഇല്ലാതായ ഇയാള്‍ക്ക് നിലവില്‍ പല വിധ അസ്വസ്ഥകളുമുണ്ടായിരുന്നതായി അവര്‍ എഴുതുന്നു. പ്രശ്‌നപരിഹാരം എന്ന നിലയിലാണ് ഇയാള്‍ വയര്‍ ലിംഗത്തിനകത്തേക്ക് തള്ളിക്കയറ്റിയത്. ഇത് കുടുങ്ങിക്കിടന്നതോടെയാണ് ആകെ ബുദ്ധിമുട്ടിലായ ഇയാള്‍ ഡോക്ടര്‍മാരെ സമീപിച്ചത്. സ്വയം ചികില്‍സയുടെ ഭാഗമായി പലരും ഇങ്ങനെ ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ കുറിപ്പില്‍ പറയുന്നു. ഇയാളുടെ മറ്റു വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല.
Wire inside the penis of a man who came to the hospital with urinary incontinence!