നൃത്തം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിങ്, അവതാരക എന്നീ മേഘലകളിലെല്ലാം തിളങ്ങിയ താരമാണ് ആര്യ. നിരവധി പരമ്പരകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ആര്യ ശ്രദ്ധിക്കപ്പെട്ടത് ബഡായി ബംഗ്ലാവിലൂടെയാണ് . ഈ അടുത്ത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെ ബിഗ് ബോസിന്റെ സ്‌പെഷ്യല്‍ എപ്പിസോഡില്‍ ആര്യയും എത്തിയിരുന്നു.
മുബൈയിലേക്ക് പോവുന്ന ഫോട്ടോ പങ്കുവെച്ചപ്പോള്‍ താരം ബിഗ് ബോസിലേക്ക് ആയിരിക്കും എന്നാണ് പലരും കരുതിയത്. പിന്നീട് ആണ് വെറും ഒറ്റ ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ആര്യ മുംബൈയില്‍ എത്തിയത് എന്ന് മനസിലായത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി ഇത് പങ്കുവെച്ചത്.

ആര്യയുടെ യാത്രയുടെ വീഡിയോയും കൊടുത്ത ക്യാപ്ഷനും , അതിന് താഴെ വന്ന പ്രിയ മണിയുടെ കമന്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. മുംബൈ വരെ വന്നിട്ടും നീ എന്നെ വിളിച്ചില്ലല്ലോ എന്നായിരുന്നു പ്രിയമണിയുടെ പരിഭവം.
എന്നാല്‍ ഒറ്റ ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് താന്‍ വന്നത് എന്നും, അതേ ദിവസം തന്നെ അവര്‍ എനിക്ക് തിരിച്ചുള്ള യാത്രയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു എന്ന് ആര്യ പറയുന്നു.

മാത്രവുമല്ല ആര്യയ്ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും ചെയ്തിരുന്നുവത്രെ. മരുന്നിന്റെ സഹായത്തോടെയാണ് അന്ന് ഷോ ചെയ്തത് എന്നും പ്രിയ മണിയോട് പ്രതികരിക്കവെ ആര്യ പറഞ്ഞു
The video of Arya's journey and the caption given are now going viral.
                    
                                                            































.jpeg)
_(9).jpeg)

