കോവിഡ് ലോക്ഡൗണില്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് കമല്‍ ഹാസന്റെ മുന്‍ ഭാര്യ സരിക. ലോക്ഡൗണ്‍ വന്നതോടെ കൈയിലെ പണമെല്ലാം തീര്‍ന്നെന്നും നാടകത്തില്‍ നിന്നുള്ള വരുമാനം ഒന്നിനും തികയുന്നില്ലെന്നും അവര്‍ പറഞ്ഞു.
‘സിനിമയില്‍ ഏറെ തിരക്കുള്ള സമയത്താണ് ഒരു വര്‍ഷത്തെ ഇടവേളയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് അഞ്ച് വര്‍ഷത്തോളം നീണ്ടു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്ന് കരുതി നാടകരംഗത്തേക്ക് മടങ്ങി.’
‘അത് നന്നായി ആസ്വദിച്ചുവെങ്കിലും അതിനിടെയാണ് ലോക്ഡൗണ്‍ വന്നത്. അതോടെ കൈയിലുള്ള പണമെല്ലാം തീര്‍ന്നു. നാടകത്തില്‍ നിന്ന് 2000-2700 രൂപയാണ് ലഭിക്കുന്നത്.
അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല’ സരിക പറഞ്ഞു. സരിക അഭിനയരംഗത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ്. ‘മോഡേണ്‍ ലൗ മുംബൈ’ എന്ന വെബ് സീരീസിലൂടെയാണ് താരത്തിന്റെ പുതിയ തുടക്കം.
1988 ലായിരുന്നു കമല്‍ ഹാസനുമായുള്ള സരികയുടെ വിവാരം. പിന്നീട് 10 വര്‍ഷം അവര്‍ അഭിനയത്തില്‍ നിന്ന് വിട്ടുനിന്നു. 2004 ല്‍ ഈ ബന്ധം അവസാനിച്ചു.
Kamal Haasan's ex-wife Sarika reveals about the crisis she experienced in the lockdown.