അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്

അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്
2026-07-24T09:01:00 | By Susmitha Surendran
#Vedan #Ernakulam #Azaadi Protest #CJP #Kochi Police #Delhi Student Protest

എറണാകുളം: ( https://truevisionnews.com/)  ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടന്ന 'ആസാദി പാട്ടും പ്രതിഷേധവും' പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് എറണാകുളം സൗത്ത് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

പരിപാടി നടത്തരുതെന്ന് കാണിച്ച് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചായിരുന്നു സംഘാടനം. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 99 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

അതേസമയം ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രക്ഷോഭവുമായി ശക്തമായി മുന്നോട്ടുപോകും. രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.

26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും, ജീവൻ പണയം വെച്ചുള്ള ആ പോരാട്ടം രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും, നന്ദിയും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. Maps

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സമരപരിപാടികൾ നടക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പുറമെ, 'ഇന്ത്യാ' മുന്നണിയുടെ നേതൃത്വത്തിൽ പാർലമെന്റിലും പ്രതിഷേധങ്ങൾ ശക്തമായി തുടരും.

Content Highlight: Ernakulam: Case Against Rapper Vedan Over 'Azaadi' Protest Event Supporting Delhi Student Stir

#Vedan #Ernakulam #Azaadi Protest #CJP #Kochi Police #Delhi Student Protest

Next TV

Related Stories
ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Jul 24, 2026 10:30 AM

ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് കാരപറമ്പിൽ നടക്കാവ് സ്വദേശി മുഹമ്മദ് അജ്മൽ 2 കിലോ കഞ്ചാവുമായി പിടിയിൽ. വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളാക്കി...

Read More >>
കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:29 AM

കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

കോഴിക്കോട് തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം...

Read More >>
കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ വൻ തീപിടിത്തം; ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് ആശങ്ക

Jul 24, 2026 09:53 AM

കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ വൻ തീപിടിത്തം; ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് ആശങ്ക

കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ പുലർച്ചെ തീപിടിത്തം. സമീപത്തുകൂടി ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്നത് വലിയ ആശങ്ക...

Read More >>
ആഭ്യന്തര മന്ത്രിയുടെ പേര് പറഞ്ഞ് പൊലീസിനെ വിരട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ; ആലപ്പുഴയിൽ സംഘർഷം

Jul 24, 2026 09:50 AM

ആഭ്യന്തര മന്ത്രിയുടെ പേര് പറഞ്ഞ് പൊലീസിനെ വിരട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ; ആലപ്പുഴയിൽ സംഘർഷം

ആലപ്പുഴയിൽ അനുമതിയില്ലാതെ പോസ്റ്റ് ഓഫീസ് മാർച്ച്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം....

Read More >>
ഭർത്താവ് മരിച്ചിട്ട് 10 മാസം തികയും മുൻപ് ഹീനമായ അപവാദപ്രചാരണം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി പി.കെ ശ്രീമതി

Jul 24, 2026 09:42 AM

ഭർത്താവ് മരിച്ചിട്ട് 10 മാസം തികയും മുൻപ് ഹീനമായ അപവാദപ്രചാരണം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി പി.കെ ശ്രീമതി

വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സിപിഎം നേതാവ് പി.കെ ശ്രീമതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ജനം ടിവി, കർമ ന്യൂസ്...

Read More >>
നെൽക്കൃഷി മുടങ്ങി, വെളിച്ചെണ്ണവിലയും കുതിച്ചു; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Jul 24, 2026 09:16 AM

നെൽക്കൃഷി മുടങ്ങി, വെളിച്ചെണ്ണവിലയും കുതിച്ചു; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

അരിയുടെയും വെളിച്ചെണ്ണയുടെയും വില വൻതോതിൽ ഉയരുന്നു. നെൽകൃഷി മുടങ്ങിയതും തേങ്ങയുടെ കുറവും കാരണം ഓണവിപണിയിൽ വിലക്കയറ്റം. സാധാരണക്കാർക്ക് കനത്ത...

Read More >>
Top Stories

News Roundup