കട്ടു പൂച്ച ഊരിപ്പോന്നു ;കുറുവ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി, രണ്ടാം പ്രതി കട്ടു പൂച്ചനെ കോടതി വെറുതെ വിട്ടു

കട്ടു പൂച്ച ഊരിപ്പോന്നു ;കുറുവ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി, രണ്ടാം പ്രതി കട്ടു പൂച്ചനെ കോടതി വെറുതെ വിട്ടു
2026-07-22T14:25:00 | By Fidha Parvin
#Latest news #Kuruva Gang #Alappuzha Crime #Kattu Poochhan #Court Verdict #Kerala Police #Kuruva sangam

കൊച്ചി: (truevisionnews.com) കുപ്രസിദ്ധ കവർച്ചാ സംഘമായ കുറുവയിലെ അംഗങ്ങളായ കട്ടു പൂച്ചനും സന്തോഷ് ശെൽവവും പ്രതികളായ ആലപ്പുഴയിലെ ആദ്യ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.

മണ്ണഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായ കട്ടുപൂച്ചനെ വിചാരണക്കോടതി വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി സന്തോഷ് ശെൽവത്തിനുള്ള ശിക്ഷ കോടതി അല്പസമയത്തിനകം വിധിക്കും.

കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ആലപ്പുഴ ജില്ലയിൽ കുറുവ സംഘത്തിന്റെ കവർച്ചാ ശ്രമങ്ങൾ അരങ്ങേറിയത്. മുഖംമൂടി ധരിച്ച് അർദ്ധനഗ്നരായെത്തുന്ന സംഘം വീടുകളുടെ പിൻവാതിൽ പൊളിച്ച് അകത്തുകയറി മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. ചേർത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര മേഖലകളിലായിരുന്നു കവർച്ചകൾ നടന്നിരുന്നത്.

സംഘത്തിലെ പ്രധാനിയായ സന്തോഷ് ശെൽവനെ നവംബർ പകുതിയോടെ എറണാകുളം കുണ്ടന്നൂർ പാലത്തിനടിയിൽ നിന്നാണ് മണ്ണഞ്ചേരി പോലീസ് പിടികൂടുന്നത്. പിന്നീട് തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം കട്ടുപൂച്ചനെയും അറസ്റ്റ് ചെയ്തു.

ഇവർ പ്രതികളായ മൂന്ന് കേസുകളുടെ വിചാരണ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി. ഇതിൽ ആദ്യ കേസിന്റെ വിധിയാണ് ഇപ്പോൾ പുറത്തുവന്നത്. തെളിവുകളുടെ അഭാവവും അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് കട്ടുപൂച്ചനെ കോടതി വെറുതെവിട്ടത്. ഇവർ പ്രതികളായ മറ്റ് രണ്ട് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കോടതി വിധി പറയും.

Content Highlight: Kuruva Gang Case Verdict: Kattu Poochhan Acquitted in Alappuzha, Santhosh Selvan Awaits Sentence

#Latest news #Kuruva Gang #Alappuzha Crime #Kattu Poochhan #Court Verdict #Kerala Police #Kuruva sangam

Next TV

Related Stories
തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; നേതൃത്വത്തെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ബിജെപി നേതാവ് അക്ഷയ്

Jul 22, 2026 02:44 PM

തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; നേതൃത്വത്തെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ബിജെപി നേതാവ് അക്ഷയ്

തൃശൂർ ബിജെപി ഓഫീസിൽ 17 ചാക്കുകളിലായി കള്ളപ്പണം എത്തിയെന്നും സിസിടിവി ഓഫാക്കി കടത്തിയെന്നും മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് ആരോപണം. കെ.കെ. അനീഷ്...

Read More >>
ഇവിടെയും രക്ഷയില്ല...!  പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു

Jul 22, 2026 02:34 PM

ഇവിടെയും രക്ഷയില്ല...! പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു

കൊച്ചി കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രി വരാന്തയിൽ ചികിത്സയ്ക്ക് എത്തിയ ലീനയ്ക്ക് തെരുവുനായയുടെ കടി. ആശുപത്രിയിൽ നായ ശല്യം രൂക്ഷമെന്ന്...

Read More >>
ആയുസിന്റെ ബലം...! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി

Jul 22, 2026 02:25 PM

ആയുസിന്റെ ബലം...! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി കൊളുക്കുമലയിലെ സിംഹപ്പാറയിൽ നിന്ന് 200 അടി താഴ്ചയിലേക്ക് വീണ ചെന്നൈ സ്വദേശി കാര്‍ത്തിക്കിനെ രക്ഷപ്പെടുത്തി. ടാക്സി തൊഴിലാളികളും...

Read More >>
നിതിന്‍ രാജിന്റെ മരണം; പ്രതിയെ വിട്ടയച്ച സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്ന് ആവശ്യം

Jul 22, 2026 02:24 PM

നിതിന്‍ രാജിന്റെ മരണം; പ്രതിയെ വിട്ടയച്ച സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്ന് ആവശ്യം

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാക്കേസിൽ പ്രതി ഡോ. എം.കെ. റാമിനെ വിട്ടയച്ച സംഭവത്തിൽ പോലീസിനെതിരെ ഹൈക്കോടതിയുടെ...

Read More >>
വാഹനത്തെ കളിയാക്കിയതിന് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി; ഒരാൾ അറസ്റ്റിൽ

Jul 22, 2026 02:15 PM

വാഹനത്തെ കളിയാക്കിയതിന് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി; ഒരാൾ അറസ്റ്റിൽ

സ്കൂൾ വാഹനത്തെ പരിഹസിച്ചുവെന്നാരോപിച്ച് കൊല്ലം കുഴുമതിക്കാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി മർദിച്ചു. സംഭവത്തിൽ ഒരാൾ...

Read More >>
വെമ്പായം ബാറിലെ  സംഘർഷം; ഗുരുതരമായി പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന പ്രതി അനീഷും മരിച്ചു, മരണം രണ്ടായി

Jul 22, 2026 02:05 PM

വെമ്പായം ബാറിലെ സംഘർഷം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷും മരിച്ചു, മരണം രണ്ടായി

തിരുവനന്തപുരം വെമ്പായം ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷ് മരിച്ചു. 80% പൊള്ളലേറ്റിരുന്നു. ബാർ സംഘർഷത്തിൽ രണ്ടാമത്തെ മരണം. 4 പേർ...

Read More >>
Top Stories

News Roundup

GCC News