തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; നേതൃത്വത്തെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ബിജെപി നേതാവ് അക്ഷയ്

തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; നേതൃത്വത്തെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ബിജെപി നേതാവ് അക്ഷയ്
2026-07-22T14:44:00 | By VIPIN P V
#Latest News #Thrissur BJP #Cash Allegation #P Akshay #BJP Kerala #Election Money

തൃശൂർ:( www.truevisionnews.com )  ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ യുവമോർച്ച ഭാരവാഹി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ സെക്രട്ടറിയുടെ മുറിയിൽ 25 കോടിയുടെ കള്ളപ്പണം വന്നുവെന്നാണ് ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട അക്ഷയുടെ ആരോപണം.

17 ചാക്കുകളിലും ബാഗുകളിലുമായി വൻതുക ഓഫീസിലെത്തിച്ചെന്നും പിന്നീട് സിസിടിവി ക്യാമറകൾ ഓഫാക്കിയ ശേഷം പണം കടത്തിയെന്നും അക്ഷയ് വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിക്ക് നൽകേണ്ട പണം അനധികൃതമായി ഓഫീസിൽ സൂക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.2025 നവംബർ മുതൽ 2026 ജൂലൈ 14 വരെ ഓഫീസ് സെക്രട്ടറിയായിരുന്നു താനെന്നും കെ.പി. സുരേഷ്, മുരളി കുളങ്ങാട്ട്, രാജേഷ് തുടങ്ങിയവർ ചേർന്നാണ് പണം കടത്തിയതെന്നും അക്ഷയ് ആരോപിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. അനീഷ് കുമാർ, ജില്ലാ നേതാവ് സുജായ് സേനൻ എന്നിവർക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു.സംഭവത്തിന് ദൃക്സാക്ഷിയായതിന്റെ പേരിൽ തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായും അക്ഷയ് പറഞ്ഞു.

പാർട്ടി നേതാക്കൾ കള്ളപ്പണം കടത്തിയെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതി നൽകിയ തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 15ന് സംസ്ഥാന പ്രസിഡണ്ടിന് പരാതി കൈമാറിയതായും അക്ഷയ് അറിയിച്ചു."2021ൽ ഒമ്പത് കോടി രൂപ ഓഫീസിൽ എത്തിയെന്ന് പറഞ്ഞിരുന്നു.

2026ൽ അതിന്റെ നാലിരട്ടി ഓഫീസിലെത്തി. പാർട്ടിയുടെ വോട്ടിനല്ല, പാർട്ടിയിലേക്ക് വരുന്ന പണത്തിനാണ് വളർച്ച. ഒമ്പത് കോടിയുടെ കൊള്ള നടന്നപ്പോൾ കെ.കെ. അനീഷ് കുമാർ ജില്ലാ അധ്യക്ഷനായിരുന്നു. ഇപ്പോൾ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. കൊള്ള നടത്തിയ ആൾക്ക് പ്രമോഷൻ കിട്ടി," അക്ഷയ് കുറ്റപ്പെടുത്തി.

ബിജെപി ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ അവിടെ ജോലി ചെയ്തവർ തന്നെയാണ് പരസ്യമാക്കുന്നതെന്നും ഇത് രണ്ടാം തവണയാണ് സമാന ആരോപണം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി അറിഞ്ഞാണോ ഇത്തരം ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്നതെന്നും അക്ഷയ് ചോദിച്ചു.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കള്ളപ്പണ ഇടപാട് സംബന്ധിച്ച വാർത്ത വ്യാജമാണെന്ന് ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. സ്വഭാവ ദൂഷ്യം കാരണമാണ് അക്ഷയിനെ പുറത്താക്കിയതെന്നും അദ്ദേഹം ഓഫീസ് സെക്രട്ടറിയായിരുന്നില്ല, താൽക്കാലിക ജീവനക്കാരൻ മാത്രമായിരുന്നുവെന്നും ജസ്റ്റിൻ ജേക്കബ് വിശദീകരിച്ചു. അക്ഷയിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: Thrissur BJP Office Alleged Cash Scam: Ex Secretary P Akshay Makes Serious Allegations

#Latest News #Thrissur BJP #Cash Allegation #P Akshay #BJP Kerala #Election Money

Next TV

Related Stories
 ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...!  പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ

Jul 22, 2026 03:38 PM

ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...! പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ

വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃത മദ്യവിൽപന നടത്തിയ കല്ലൂർ സ്വദേശി ബാലൻ അറസ്റ്റിൽ. ആദിവാസി മേഖലകൾ ലക്ഷ്യമിട്ട് പെഗ്ഗ് കച്ചവടം. 12 ലിറ്റർ മദ്യം...

Read More >>
പെൺകുട്ടിയെ ചതിക്കുഴിയിലാക്കിയത് സ്ത്രീ തന്നെ! 14 കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

Jul 22, 2026 03:26 PM

പെൺകുട്ടിയെ ചതിക്കുഴിയിലാക്കിയത് സ്ത്രീ തന്നെ! 14 കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

ബെംഗളൂരു ദേവനഹള്ളിയിൽ 14-കാരിയെ ക്ഷേത്രദർശനമെന്ന വ്യാജേന കൊണ്ടുപോയി മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു. . പൊലീസ് അന്വേഷണം...

Read More >>
 പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

Jul 22, 2026 03:25 PM

പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

2017ൽ പയ്യന്നൂർ കുന്നരുവിൽ ആർഎസ്എസ് പ്രവർത്തകൻ എ.കെ ഉണ്ണികൃഷ്ണന്റെ വീടാക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് അഡീഷനൽ ജില്ലാ കോടതി...

Read More >>
ദുരനുഭവം തുറന്ന് പറഞ്ഞത് കൗൺസിലിംഗിനിടെ; ഓണാഘോഷത്തിന് ഡാൻസ് പഠിക്കാനെത്തിയ 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു,  പ്രതിക്ക് 23 വർഷം കഠിന തടവ്

Jul 22, 2026 03:12 PM

ദുരനുഭവം തുറന്ന് പറഞ്ഞത് കൗൺസിലിംഗിനിടെ; ഓണാഘോഷത്തിന് ഡാൻസ് പഠിക്കാനെത്തിയ 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 23 വർഷം കഠിന തടവ്

ഓണാഘോഷത്തിന് ഡാൻസ് പഠിക്കാൻ വന്ന 11 വയസുകാരനെ പീഡിപ്പിച്ച കേസിൽ ബാലരാമപുരം സ്വദേശിക്ക് 23 വർഷം കഠിന തടവും 30,000 രൂപ പിഴയും. പിഴ തുക ഇരയായ കുട്ടിക്ക്...

Read More >>
ഇവിടെയും രക്ഷയില്ല...!  പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു

Jul 22, 2026 02:34 PM

ഇവിടെയും രക്ഷയില്ല...! പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു

കൊച്ചി കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രി വരാന്തയിൽ ചികിത്സയ്ക്ക് എത്തിയ ലീനയ്ക്ക് തെരുവുനായയുടെ കടി. ആശുപത്രിയിൽ നായ ശല്യം രൂക്ഷമെന്ന്...

Read More >>
ആയുസിന്റെ ബലം...! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി

Jul 22, 2026 02:25 PM

ആയുസിന്റെ ബലം...! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി കൊളുക്കുമലയിലെ സിംഹപ്പാറയിൽ നിന്ന് 200 അടി താഴ്ചയിലേക്ക് വീണ ചെന്നൈ സ്വദേശി കാര്‍ത്തിക്കിനെ രക്ഷപ്പെടുത്തി. ടാക്സി തൊഴിലാളികളും...

Read More >>
Top Stories

News Roundup

GCC News