ഇവിടെയും രക്ഷയില്ല...! പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു

ഇവിടെയും രക്ഷയില്ല...!  പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു
2026-07-22T14:34:00 | By Susmitha Surendran
#Kochi News #Stray Dog Attack #Maharajas Taluk Hospital #Dog Menace Kerala

കൊച്ചി: ( https://truevisionnews.com/)  നഗരത്തിൽ വീണ്ടും നായയുടെ ഭീകരആക്രമണം; താലൂക്ക് ആശുപത്രിയുടെ വരാന്തയിൽ വെച്ച് മകനൊപ്പം എത്തിയ സ്ത്രീയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കൊച്ചി കരുവേലിപ്പടിയിലെ കൊച്ചി മുനിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകന്റെ രക്തപരിശോധനയ്ക്കായി എത്തിയ ലീനയ്ക്കാണ് കടിയേറ്റത് .

പനി ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന മകന്റെ പരിശോധനാ ഫോളോ അപ്പിനായാണ് ലീന എത്തിയത്. ആശുപത്രിയുടെ വരാന്തയിലൂടെ നടന്നുപോകുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ തെരുവ് നായ ചാടിവീണ് ലീനയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ ഉടൻ തന്നെ ലീനയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കൊച്ചി മുനിപ്പൽ കോർപ്പറേഷൻ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രി വരാന്തകളിലും പരിസരത്തും തെരുവ് നായകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഗുരുതരമായ ഇത്തരം സുരക്ഷാ വീഴ്ചകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം, കഴിഞ്ഞ ഞായറാഴ്ച്ച മലപ്പുറം മേലാറ്റൂർ അത്താണിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെ തെരുവ് നായ്ക്കൾ പാഞ്ഞടുത്തിരുന്നു . നായ്ക്കളെ കണ്ടതും കുട്ടി ഓടി വീട്ടിനുള്ളിൽ കയറിയതിനാലാണ് അപകടം ഒഴിവായത്.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ നായ്ക്കളെ അടിച്ചോടിക്കുകയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം നിരോധിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlight: Woman Bitten by Stray Dog at Kochi Maharajas Taluk Hospital, Stray Menace Continues

#Kochi News #Stray Dog Attack #Maharajas Taluk Hospital #Dog Menace Kerala

Next TV

Related Stories
 ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...!  പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ

Jul 22, 2026 03:38 PM

ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...! പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ

വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃത മദ്യവിൽപന നടത്തിയ കല്ലൂർ സ്വദേശി ബാലൻ അറസ്റ്റിൽ. ആദിവാസി മേഖലകൾ ലക്ഷ്യമിട്ട് പെഗ്ഗ് കച്ചവടം. 12 ലിറ്റർ മദ്യം...

Read More >>
പെൺകുട്ടിയെ ചതിക്കുഴിയിലാക്കിയത് സ്ത്രീ തന്നെ! 14 കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

Jul 22, 2026 03:26 PM

പെൺകുട്ടിയെ ചതിക്കുഴിയിലാക്കിയത് സ്ത്രീ തന്നെ! 14 കാരിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

ബെംഗളൂരു ദേവനഹള്ളിയിൽ 14-കാരിയെ ക്ഷേത്രദർശനമെന്ന വ്യാജേന കൊണ്ടുപോയി മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു. . പൊലീസ് അന്വേഷണം...

Read More >>
 പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

Jul 22, 2026 03:25 PM

പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

2017ൽ പയ്യന്നൂർ കുന്നരുവിൽ ആർഎസ്എസ് പ്രവർത്തകൻ എ.കെ ഉണ്ണികൃഷ്ണന്റെ വീടാക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് അഡീഷനൽ ജില്ലാ കോടതി...

Read More >>
ദുരനുഭവം തുറന്ന് പറഞ്ഞത് കൗൺസിലിംഗിനിടെ; ഓണാഘോഷത്തിന് ഡാൻസ് പഠിക്കാനെത്തിയ 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു,  പ്രതിക്ക് 23 വർഷം കഠിന തടവ്

Jul 22, 2026 03:12 PM

ദുരനുഭവം തുറന്ന് പറഞ്ഞത് കൗൺസിലിംഗിനിടെ; ഓണാഘോഷത്തിന് ഡാൻസ് പഠിക്കാനെത്തിയ 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 23 വർഷം കഠിന തടവ്

ഓണാഘോഷത്തിന് ഡാൻസ് പഠിക്കാൻ വന്ന 11 വയസുകാരനെ പീഡിപ്പിച്ച കേസിൽ ബാലരാമപുരം സ്വദേശിക്ക് 23 വർഷം കഠിന തടവും 30,000 രൂപ പിഴയും. പിഴ തുക ഇരയായ കുട്ടിക്ക്...

Read More >>
തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; നേതൃത്വത്തെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ബിജെപി നേതാവ് അക്ഷയ്

Jul 22, 2026 02:44 PM

തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണമെത്തി; നേതൃത്വത്തെ അറിയിച്ചിട്ട് നടപടിയെടുത്തില്ലെന്ന് ബിജെപി നേതാവ് അക്ഷയ്

തൃശൂർ ബിജെപി ഓഫീസിൽ 17 ചാക്കുകളിലായി കള്ളപ്പണം എത്തിയെന്നും സിസിടിവി ഓഫാക്കി കടത്തിയെന്നും മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് ആരോപണം. കെ.കെ. അനീഷ്...

Read More >>
ആയുസിന്റെ ബലം...! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി

Jul 22, 2026 02:25 PM

ആയുസിന്റെ ബലം...! ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി കൊളുക്കുമലയിലെ സിംഹപ്പാറയിൽ നിന്ന് 200 അടി താഴ്ചയിലേക്ക് വീണ ചെന്നൈ സ്വദേശി കാര്‍ത്തിക്കിനെ രക്ഷപ്പെടുത്തി. ടാക്സി തൊഴിലാളികളും...

Read More >>
Top Stories

News Roundup

GCC News