വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി
2026-07-21T23:18:00 | By VIPIN P V
#Latest News #Vadakara Railway Track #Unidentified Body #Train Accident #RPF #Vadakara Police

വടകര(കോഴിക്കോട്): ( www.truevisionnews.com ) കോഴിക്കോട് വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജെടി റോഡിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിനരികിലാണ് മൃതദേഹം കണ്ടത്. ഇന്ന് സന്ധ്യയോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്.

മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാൽപതിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ്. പാന്റ്സും ഷർട്ടുമാണ് വേഷം. ട്രെയിനിൽ നിന്ന് വീണതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരം ലഭിച്ച ഉടൻ വടകര പൊലീസും റെയിൽവേ പൊലീസ് ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവർ വടകര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സമീപ പ്രദേശങ്ങളിലെ കാണാതായവരുടെ പരാതികളുമായി ബന്ധിപ്പിച്ചും അന്വേഷണം നടക്കുന്നുണ്ട്.  അപകട കാരണം കണ്ടെത്തുന്നതിനായി റെയിൽവേ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Content Highlight: Unidentified Man's Body Found Near Railway Track in Vadakara, Kozhikode

#Latest News #Vadakara Railway Track #Unidentified Body #Train Accident #RPF #Vadakara Police

Next TV

Related Stories
പാലാ നഗരസഭയിൽ വിപ്പ് ലംഘനം; നാല്  കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

Jul 21, 2026 10:51 PM

പാലാ നഗരസഭയിൽ വിപ്പ് ലംഘനം; നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച 4 കോൺഗ്രസ് കൗൺസിലർമാർക്ക് എതിരെ കോൺഗ്രസ് നടപടി. ടോണി, ബിജു, ലിസിക്കുട്ടി, രജിത എന്നിവരെ പുറത്താക്കി....

Read More >>
ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

Jul 21, 2026 10:27 PM

ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ 74 വയസ്സുള്ള ഡോ. ദേവാനന്ദ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിയായ മുതിർന്ന...

Read More >>
'കടുത്ത ജനാധിപത്യ ധ്വംസനം, ഫാസിസ്റ്റ്‌ ഭീകരത';  നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച്  രമേശ് ചെന്നിത്തല

Jul 21, 2026 09:52 PM

'കടുത്ത ജനാധിപത്യ ധ്വംസനം, ഫാസിസ്റ്റ്‌ ഭീകരത'; നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധി, പ്രിയങ്ക, ഖാർഗെ എന്നിവരെ പൊലീസ് മർദിച്ച് വലിച്ചിഴച്ച നടപടി ജനാധിപത്യ ധ്വംസനമെന്ന് രമേശ് ചെന്നിത്തല. ഫാസിസ്റ്റ് ഭീകരതയെന്ന് ആരോപണം....

Read More >>
 അമിത് ഷായുടെ കോലം കത്തിച്ചു,  ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം

Jul 21, 2026 09:41 PM

അമിത് ഷായുടെ കോലം കത്തിച്ചു, ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം

രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അറസ്റ്റിലായതിൽ പ്രതിഷേധിച്ച് കേരളത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു മാർച്ച്. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,...

Read More >>
കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

Jul 21, 2026 07:56 PM

കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

കോട്ടയം കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. ജോബിയുടെ ഇളയമകൻ അലനാണ് മരിച്ചത്. സാമ്പത്തിക...

Read More >>
ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Jul 21, 2026 06:24 PM

ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എൽനിനോ മൂലമുള്ള മഴക്കുറവും ചൂടും കാരണം കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ജൂലൈ 21ന് വൈകുന്നേരം...

Read More >>
Top Stories

GCC News