#Alappuzha News #Community Kitchen Kerala #Hospital Food #K Muraleedharan #DYFI Pottichoru
ആലപ്പുഴ: ( https://truevisionnews.com/) സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിനായി ഔദ്യോഗിക സംവിധാനത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രി പരിസരങ്ങളിൽ ബാനറുകളും കൊടികളും കെട്ടി പ്രത്യേക സംഘടനകളുടെ പേരിൽ ഭക്ഷണം വിതരണം ചെയ്യുന്നത് അനുവദിക്കില്ലെന്നും, ഇതിന് ബദലായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ തുറക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഒരു പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം വന്നത്.ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെയുള്ള നീക്കം കൂടിയാണിതെന്ന രാഷ്ട്രീയ വ്യാഖ്യാനവും ഉണ്ട്.
പൊതിച്ചോറിനെതിരെ വിമർശനം ഉന്നയിച്ച ജി സുധാകരൻ പിന്നീട് പരാമർശം മയപ്പെടുത്തിയിരുന്നു.പദ്ധതിയുടെ നടത്തിപ്പ് രീതി, ഫണ്ട്, സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ചോറും കഞ്ഞിയും കൊടുത്ത് മെഡിക്കൽ കോളജ് ആശുപത്രികളിൽ സംഘടനകൾ കൊടി കെട്ടുന്നു. ഡി.വൈ.എഫ്.ഐ ഇപ്പോൾ പൊതിച്ചോറ് നൽകുന്നത് പണം പിരിച്ചാണെന്നും സുധാകരൻ ആരോപിച്ചിരുന്നു .
ഇതൊന്നും അനുവദിക്കാൻ പാടില്ല. പാർട്ടികൾ അന്നദാനം കൊടുക്കുന്നു എന്നാണ് പറയുന്നത്. ചോറും കഞ്ഞിയും കൊടുത്ത് അതിന്റെ പേരിൽ കൊടി കെട്ടുന്നു. ഇതെല്ലാം നീക്കം ചെയ്യണമെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു .മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റു സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ല എന്നും പറഞ്ഞു, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്.
വണ്ടാനം മെഡിക്കൽ കോളജിൽ ഇത് പാടില്ലെന്ന് അറിയിച്ചിരുന്നു. എന്നിട്ടും സേവാഭാരതി ഭക്ഷണം നൽകി. ഇതൊന്നും അനുവദിക്കാൻ പാടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
Content Highlight: Kerala To Start Community Kitchen In Hospitals, Alappuzha Medical College First
#Alappuzha News #Community Kitchen Kerala #Hospital Food #K Muraleedharan #DYFI Pottichoru

































