ആദ്യമായി വ്യാജ സ്ക്രീൻഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടത് അമൽ? വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ

ആദ്യമായി വ്യാജ സ്ക്രീൻഷോട്ട്  വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടത് അമൽ? വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസ്;  ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ
2026-07-18T14:49:00 | By Susmitha Surendran
#Kozhikode News #Kafir Screenshot Case #DYFI #SIT Investigation #Fake News Kerala

കോഴിക്കോട്: (https://truevisionnews.com/) വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നേരത്തെ തന്നെ അമലിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വിവാദമായ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും കൃത്യമായ പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയത്. 'റെഡ് ബറ്റാലിയൻ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് അമലാണെന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്. അതേസമയം കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ഹർജി നൽകിയത്.ജിതിന് ജാമ്യം ലഭിച്ചതിന് ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങൾ, പോലീസിനും സർക്കാരിനുമെതിരായ വെല്ലുവിളികൾ, പ്രകോപന മുദ്രാവാക്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

ഈ രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ ജാഥകളിലും സ്വീകരണ പരിപാടികളിലും പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പോലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളിയത്.സാമൂഹ്യമാധ്യമങ്ങളിൽ മതപരമായ അധിക്ഷേപം അടങ്ങിയ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വടകര കാഫിർ കേസ് രജിസ്റ്റർ ചെയ്തത്.

Content Highlight: Kozhikode Kafir Screenshot Case: DYFI Leader Amal Arrested by SIT

#Kozhikode News #Kafir Screenshot Case #DYFI #SIT Investigation #Fake News Kerala

Next TV

Related Stories
ജയിലിൽ കിടന്നപ്പോൾ  തങ്ങളെ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണ്, തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല'- സച്ചിൻ ടി. പ്രദീപ്

Jul 18, 2026 03:55 PM

ജയിലിൽ കിടന്നപ്പോൾ തങ്ങളെ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണ്, തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല'- സച്ചിൻ ടി. പ്രദീപ്

സര്‍ക്കാര്‍ പ്ലീഡര്‍ നിയമന വിവാദം. മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കെഎസ്‌യു നേതാക്കൾ. സച്ചിന്‍ ടി പ്രദീപ്, അലോഷ്യസ് സേവ്യർ vs മുബാസ് ഓടക്കാലി...

Read More >>
പൊതിച്ചോർ പൂട്ടാനുള്ള പ്ലാനോ? സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും, ആശുപത്രികളിൽ ബാനറും കൊടിയും പാടില്ലെന്ന്  കെ. മുരളീധരൻ

Jul 18, 2026 03:33 PM

പൊതിച്ചോർ പൂട്ടാനുള്ള പ്ലാനോ? സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും, ആശുപത്രികളിൽ ബാനറും കൊടിയും പാടില്ലെന്ന് കെ. മുരളീധരൻ

ആശുപത്രികളിൽ സൗജന്യ ഭക്ഷണത്തിന് കമ്മ്യൂണിറ്റി കിച്ചൻ. ബാനറും കൊടിയും പാടില്ലെന്ന് മന്ത്രി കെ മുരളീധരൻ. ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം...

Read More >>
ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

Jul 18, 2026 02:22 PM

ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

കേരള മൺസൂൺ ബമ്പർ BR-110 നറുക്കെടുപ്പ് ഫലം. MC 576896-ന് 10 കോടി. രണ്ടാം സമ്മാനം 10 ലക്ഷം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ്...

Read More >>
വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Jul 18, 2026 02:18 PM

വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

പുതുപ്പണം കക്കട്ടിയിൽ 67 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...

Read More >>
 വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

Jul 18, 2026 02:10 PM

വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യത പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ നടത്തില്ല. എല്ലാ ജില്ലകളിലും...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;  ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം,  പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Jul 18, 2026 01:51 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 5 ജില്ലകളിൽ മുന്നറിയിപ്പ്. ജൂലായ് 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

Read More >>
Top Stories

News Roundup

GCC News