---
title: "സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി "
english_title: "Renu Sudhi Opens Up After ICU Stay, 4 More Chemos Left"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373014/renu-sudhi-health-update-icu-chemotherapy"
published_at: "2026-07-17T17:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a1b2c16ce8_renu-sudhi-health-update-icu-chemotherapy.jpg"
keywords: ["Renu Sudhi", "Renu Sudhi Health", "Chemotherapy", "Malayalam Actress", "Sudhi"]
---

# സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി 

> **Lead Summary:** രേണു സുധിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ച് താരം തന്നെ രംഗത്ത്. ആദ്യ ഘട്ടത്തിൽ ആറ് കീമോതെറാപ്പിയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിൽ രണ്ട് കീമോകൾ പൂർത്തിയായി. എന്നാൽ പ്രതിരോധശേഷി കുറഞ്ഞതോടെ രണ്ടാം കീമോയ്ക്ക് ശേഷം രേണുവിനെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

## Article Content

രേണു സുധിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ച് താരം തന്നെ രംഗത്ത്. ആദ്യ ഘട്ടത്തിൽ ആറ് കീമോതെറാപ്പിയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിൽ രണ്ട് കീമോകൾ പൂർത്തിയായി. എന്നാൽ പ്രതിരോധശേഷി കുറഞ്ഞതോടെ രണ്ടാം കീമോയ്ക്ക് ശേഷം രേണുവിനെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

> ഏഴ് ദിവസത്തെ ഐസിയു വാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രേണു ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ഇനിയും നാല് കീമോകൾ കൂടി ബാക്കിയുണ്ട്. അതിന് ശേഷമായിരിക്കും ശസ്ത്രക്രിയ. ആശുപത്രിയിൽ നിന്ന് തിരികെ എത്തിയ രേണു പുതിയ വീഡിയോയിലൂടെ മനസ് തുറന്നു."അഞ്ച് ദിവസമായി ഐസിയുവിൽ ആയിരുന്നു.

> എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ടാണ് ഞാൻ ഡിസ്ചാർജ് ആയത്. ആദ്യത്തെ കീമോയെക്കാൾ രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോഴാണ് അസ്വസ്ഥതകളും ക്ഷീണവും ഛർദ്ദിയും വേദനകളും കൂടിയത്. എനിക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും വഴിപാടുകൾ നടത്തുന്നുണ്ടെന്നും അറിയാം" എന്ന് രേണു പറഞ്ഞു.

> കുഞ്ഞു മുതൽ "ഞങ്ങൾക്ക് ആർക്കും മാരകമായ രോഗം വരരുതേ" എന്ന് പ്രാർത്ഥിച്ചിരുന്നതായി രേണു ഓർക്കുന്നു. "എന്നും വരി തെറ്റാതെ പ്രാർത്ഥിച്ചിരുന്നതാണ്. എന്നിട്ടും എനിക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു അസുഖം വന്നുവെന്ന് ദൈവത്തോട് ചോദിച്ചിട്ടുണ്ട്. കിടക്കയിൽ കിടക്കുമ്പോൾ അതെല്ലാം ആലോചിക്കും.

> പക്ഷേ ദൈവത്തിൽ നിന്ന് കിട്ടിയ ഉത്തരം ഇതായിരുന്നു - ഇങ്ങനെയൊരു അസുഖത്തിൽ നിന്ന് നിന്നെ ഞാൻ വിടുവിച്ചുവെന്ന് നാളെ നിനക്ക് പറയാൻ പറ്റും. ഒരുപാട് പേരുടെ പ്രാർത്ഥനകൾ സത്യമാണെന്ന് നിനക്ക് തെളിയിക്കാനും പറ്റും" എന്നാണ് രേണു കൂട്ടിച്ചേർത്തത്.സുധി ചേട്ടന്റെ മരണശേഷം ജീവിതത്തിൽ ഒരു കുതിപ്പുണ്ടായെന്നും എവിടെ പരിപാടിയുണ്ടെങ്കിലും ഓടിനടന്ന് പങ്കെടുത്തിരുന്നുവെന്നും താരം പറഞ്ഞു.

അത് ചിലരെ അലോസരപ്പെടുത്തിയിട്ടുമുണ്ട്. പെട്ടെന്ന് ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിയപ്പോൾ പഴയ കാര്യങ്ങളെല്ലാം ഓർമ വന്നു. പക്ഷേ അങ്ങനെ ആലോചിച്ച് വിഷമിക്കുന്നതിൽ അർത്ഥമില്ല. അസുഖം ഭേദമായി തിരികെ വന്ന ശേഷം എന്തൊക്കെ ചെയ്യണമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്.

> "മകൻ റിത്തപ്പനെക്കുറിച്ചും രേണു സംസാരിച്ചു. "അവൻ എന്നെക്കാളും മനസിന് കരുത്തുള്ള കുഞ്ഞാണ്. ഐസിയുവിൽ ആയതുകൊണ്ട് ആശുപത്രിയിൽ വന്നാലും അമ്മയെ കാണാൻ പറ്റില്ലെന്ന് അവന് അറിയാം. ആശുപത്രിയിലേക്ക് വരാൻ വിളിച്ചപ്പോൾ 'വന്നാലും അമ്മയെ കാണാൻ പറ്റില്ലല്ലോ' എന്നാണ് അവൻ പറഞ്ഞത്."ചികിത്സയ്ക്ക് ഇനിയും ലക്ഷങ്ങൾ ആവശ്യമാണെന്നും രേണു വീഡിയോയിൽ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും തുടരണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന.

[A post shared by Reshma P Thankachen (@renu_sudhi)](https://www.instagram.com/reel/Da3OiDUpoHW/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/373014/renu-sudhi-health-update-icu-chemotherapy)