---
title: "'തോന്ന്യാസം പറയരുത്, നിങ്ങളുടെ മുന്നിൽ വെച്ചോ?'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടിയുമായി സറീൻ ഖാൻ"
english_title: "Zareen Khan Slams Photographer For Asking Her To Try Clothes On Camera"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373105/zareen-khan-slams-photographer-for-asking-her-to-try-clothes-on-camera"
published_at: "2026-07-18T09:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5af9d1a7d79_zareen-khan-slams-photographer-viral-video-mumbai.jpg"
keywords: ["Zareen Khan", "Bollywood", "Paparazzi", "Viral Video", "Mumbai Event"]
---

# 'തോന്ന്യാസം പറയരുത്, നിങ്ങളുടെ മുന്നിൽ വെച്ചോ?'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടിയുമായി സറീൻ ഖാൻ

> **Lead Summary:** ** ഫോ**ട്ടോഗ്രാഫര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി സറീന്‍ ഖാന്‍. കാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം ധരിച്ച് നോക്കാന്‍ പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് സ്‌പോട്ടില്‍ ചുട്ട മറുപടി നല്‍കുകയായിരുന്നു സറീന്‍ ഖാന്‍. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

## Article Content

** ഫോ**ട്ടോഗ്രാഫര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി സറീന്‍ ഖാന്‍. കാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം ധരിച്ച് നോക്കാന്‍ പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് സ്‌പോട്ടില്‍ ചുട്ട മറുപടി നല്‍കുകയായിരുന്നു സറീന്‍ ഖാന്‍. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നിരവധി പേരാണ് താരത്തിന് പിന്തുണയുമായെത്തുന്നത്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാത്ത പാപ്പരാസികളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  മുംബൈയില്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സറീന്‍ ഖാന്‍. താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായി പാപ്പാരാസികളും ഷോപ്പിലെത്തിയിരുന്നു.

ഷോപ്പിലുണ്ടായിരുന്ന ഡെനീം ജാക്കറ്റും ഡ്രസും കാമറയ്ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു താരം. ഇതിനിടെ പാപ്പരാസികള്‍ക്കിടയില്‍ നിന്നും ഒരാള്‍ താരത്തോട് ഈ ഡ്രസ് ഒന്ന് ഇട്ടു നോക്കാന്‍ പറയുകയായിരുന്നു. ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശം താരത്തെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. ഉടനെ തന്നെ സറീന്‍ അയാള്‍ക്ക് മറുപടി നല്‍കി.

''നിങ്ങളുടെ മുന്നില്‍ വച്ചോ? അത് നടക്കാന്‍ പോകുന്നില്ല. എന്നോട് തോന്ന്യാസം പറയരുത്. അതൊന്നും കേട്ട് മിണ്ടാതിരിക്കുന്ന ആളല്ല ഞാന്‍. നിലമറന്ന് പെരുമാറരുത് ഒറ്റയൊരുത്തനും'' എന്നായിരുന്നു സറീന്‍ ഖാന്റെ പ്രതികരണം.  2010 ല്‍ സല്‍മാന്‍ ഖാന്‍ ചിത്രം വീറിലൂടെയാണ് സറീന്‍ അരങ്ങേറുന്നത്. പിന്നീട് ഹൗസ്ഫുള്‍ 2, ഹേറ്റ് സ്റ്റോറി 3, അക്‌സര്‍ 2, 1921, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ബോളിവുഡിന് പുറമെ പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373105/zareen-khan-slams-photographer-for-asking-her-to-try-clothes-on-camera)