സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;  ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം,  പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
2026-07-18T13:51:00 | By VIPIN P V
#Kerala Weather #Yellow Alert #Heavy Rain #IMD #Kerala Rain Forecast

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് മഴയുടെ ശക്തി വർധിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ 4 ജില്ലകളിൽ മാത്രമായിരുന്നു ജാഗ്രതാ നിർദേശം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് കാലാവസ്ഥാ വകുപ്പ് നിർവചിക്കുന്നത്. മലയോര മേഖലകളിലും തീരദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ, വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ന്യൂനമർദപാത്തിയാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇത് സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.ഈ ന്യൂനമർദപാത്തിയുടെ സ്വാധീനഫലമായി ജൂലായ് 21 ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ വരെ ലഭിക്കാൻ സാധ്യതയുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം.

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണം. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾ തകരാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

നാളത്തെ മുന്നറിയിപ്പ്: ജൂലായ് 21 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Kerala Weather Update: Yellow Alert in 7 Districts Today, Heavy Rain Forecast Till July 21

#Kerala Weather #Yellow Alert #Heavy Rain #IMD #Kerala Rain Forecast

Next TV

Related Stories
ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

Jul 18, 2026 02:22 PM

ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

കേരള മൺസൂൺ ബമ്പർ BR-110 നറുക്കെടുപ്പ് ഫലം. MC 576896-ന് 10 കോടി. രണ്ടാം സമ്മാനം 10 ലക്ഷം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ്...

Read More >>
വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Jul 18, 2026 02:18 PM

വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

പുതുപ്പണം കക്കട്ടിയിൽ 67 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...

Read More >>
 വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

Jul 18, 2026 02:10 PM

വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യത പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ നടത്തില്ല. എല്ലാ ജില്ലകളിലും...

Read More >>
തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു

Jul 18, 2026 01:47 PM

തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു

മൊയ്തുപാലത്ത് ടിപ്പർ ലോറി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തൂണേരി സ്വദേശിനി അനിത മരിച്ചു. കൊച്ചുമകളുടെ ചികിത്സയ്ക്ക് പോകുന്നതിനിടെയാണ്...

Read More >>
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!  നാദാപുരം ഉമ്മത്തൂരിൽ  ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്

Jul 18, 2026 01:33 PM

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ്. സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു. താനക്കോട്ടൂരിലേക്ക് കുട്ടികളെ...

Read More >>
വെളിച്ചമാകും ....!  നാളെ മുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

Jul 18, 2026 01:31 PM

വെളിച്ചമാകും ....! നാളെ മുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി. യൂനിറ്റിന് 5.96 രൂപ. ലോഡ്...

Read More >>
Top Stories

News Roundup

GCC News