---
title: "  'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ"
english_title: "Manjurukum Kaalam Actress Monisha Opens Up About Divorce and Privacy Violation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372991/manjurukum-kaalam-actress-monisha-divorce-revelation-second-love"
published_at: "2026-07-17T16:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a0c743a277_manjurukum-kaalam-actress-monisha-divorce-revelation-second-love.jpg"
keywords: ["Latest news", "Monisha", "Manjurukum Kaalam", "Second Love Tamil", "Divorce", "Malayalam Actress", "Celebrity News"]
---

#   'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

> **Lead Summary:** ചെന്നൈ: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം മോനിഷ തമിഴ് റിയാലിറ്റി ഷോയ്ക്കിടെ വെളിപ്പെടുത്തിയ സ്വന്തം ജീവിതത്തിലെ കടുത്ത പീഡനങ്ങളുടെ കഥ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

## Article Content

ചെന്നൈ: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം മോനിഷ തമിഴ് റിയാലിറ്റി ഷോയ്ക്കിടെ വെളിപ്പെടുത്തിയ സ്വന്തം ജീവിതത്തിലെ കടുത്ത പീഡനങ്ങളുടെ കഥ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

'മഞ്ഞുരുകും കാലം' എന്ന സീരിയലിലെ ജാനിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ താരം, തമിഴിലെ 'സെക്കൻഡ് ലവ്' എന്ന ഷോയിലാണ് മുൻ ഭർത്താവിൽ നിന്ന് നേരിട്ട ക്രൂരതകൾ തുറന്നുപറഞ്ഞത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് മോനിഷ.

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും അച്ഛൻ മരിച്ചതോടെയാണ് ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് മോനിഷ പറയുന്നു. ചോദിക്കാൻ ആരുമില്ലെന്ന അവസ്ഥ വന്നതോടെ മുൻ ഭർത്താവ് മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി.

താൻ വസ്ത്രം മാറുന്നതിന്റെയും സ്വകാര്യ നിമിഷങ്ങളുടെയും ചിത്രങ്ങൾ അയാൾ രഹസ്യമായി പകർത്തി സുഹൃത്തിന് അയച്ചുകൊടുത്തു. ആ സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് ഈ ക്രൂരത താൻ അറിഞ്ഞതെന്നും അതോടെ അയാളിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടെന്നും മോനിഷ കണ്ണീരോടെ ഓർത്തു.

പിന്നീട് ഉറങ്ങാൻ പോലും ഭയമായിരുന്നെന്നും ആരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും താരം വെളിപ്പെടുത്തി. ഒടുവിൽ 100 പവൻ സ്വർണം അയാൾക്ക് നൽകിയാണ് മോനിഷ വിവാഹമോചനം നേടിയത്.

എട്ട് വർഷത്തെ കടുത്ത നിയമപോരാട്ടത്തിനൊടുവിൽ ഡിവോഴ്സ് ലഭിച്ച ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372991/manjurukum-kaalam-actress-monisha-divorce-revelation-second-love)