വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!  നാദാപുരം ഉമ്മത്തൂരിൽ  ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്
2026-07-18T13:33:00 | By Susmitha Surendran
#Nadapuram News #School Bus Accident Kerala #Student Injured #Overloading Bus #Kozhikode

നാദാപുരം: (https://truevisionnews.com/) നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. താനക്കോട്ടൂർ ഭാഗത്തേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടെയാണ് ബസിൽ നിന്നും കുട്ടി പുറത്തേക്ക് വീണത്.

താനക്കോട്ടൂർ ഭാഗത്തേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് അതിവേഗതയിൽ പോകുന്നതിനിടെ ബസിന്റെ ഡോറിന്റെ മുകളിൽ നിന്നാണ് 13 വയസ്സുകാരിയായ പെൺകുട്ടി റോഡിലെ ചളിയിലേക്ക് തെറിച്ചുവീണത്. കുട്ടി ഷൂ ധരിച്ചിരുന്നതിനാലാണ് കാലിന് വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടതെന്നും, എങ്കിലും ശരീരത്തിൽ ചെറിയ പരിക്കുകളുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

അപകടത്തിന് പിന്നാലെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് ഇന്ന് വീണ്ടും ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി വൈകുന്നേരത്തോടെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഭാഗ്യം കൊണ്ട് മാത്രമാണ് തങ്ങളുടെ മകൾ ജീവനോടെ ബാക്കിയായതെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

രണ്ട് ട്രിപ്പുകളിലായി കൊണ്ടുപോകേണ്ട കുട്ടികളെ ഒരൊറ്റ ബസിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ് തന്നെ പല തവണ പിടിഎ മീറ്റിംഗിൽ പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം  നാദാപുരം മേഖലയിൽ വിദ്യാർത്ഥികളുടെ സുരക്ഷ ചോദ്യചിഹ്നമാക്കിക്കൊണ്ട് സ്കൂൾ വാഹനങ്ങളിൽ നിന്നുള്ള അപകടങ്ങൾ തുടർച്ചയാവുകയാണ്.ഈ മാസം തന്നെയുണ്ടായ രണ്ടാമത്തെ സമാന സംഭവമാണിതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

ദിവസങ്ങൾക്ക് മുൻപ് ആവോലം സി.സി.യു.പി സ്കൂളിലെ ജീപ്പിൽ നിന്ന് തെറിച്ചുവീണ് പത്തുവയസ്സുകാരനായ വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. പാറക്കടവ് സ്വദേശി പൊക്കുന്നുമ്മൽ ഇൻസാഫ് റഹ്മാനാണ് അന്ന് അപകടത്തിൽപ്പെട്ടത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ പാറക്കടവ് പട്ടാണി പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു സംഭവം.

വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായ പശ്ചാത്തലത്തിൽ, സ്കൂൾ ബസുകളുടെയും ജീപ്പുകളുടെയും കടുത്ത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർക്കും രക്ഷിതാക്കൾക്കുമിടയിൽ ഇപ്പോൾ ശക്തമായിരിക്കുകയാണ്.

Content Highlight: Nadapuram School Bus Accident: Student Falls From Moving Bus, Injured

#Nadapuram News #School Bus Accident Kerala #Student Injured #Overloading Bus #Kozhikode

Next TV

Related Stories
ആദ്യമായി വ്യാജ സ്ക്രീൻഷോട്ട്  വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടത് അമൽ? വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസ്;  ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ

Jul 18, 2026 02:49 PM

ആദ്യമായി വ്യാജ സ്ക്രീൻഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടത് അമൽ? വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ

കോഴിക്കോട് കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് നേതാവ് അമൽ അറസ്റ്റിൽ. റെഡ് ബറ്റാലിയൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ...

Read More >>
ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

Jul 18, 2026 02:22 PM

ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

കേരള മൺസൂൺ ബമ്പർ BR-110 നറുക്കെടുപ്പ് ഫലം. MC 576896-ന് 10 കോടി. രണ്ടാം സമ്മാനം 10 ലക്ഷം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ്...

Read More >>
വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Jul 18, 2026 02:18 PM

വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

പുതുപ്പണം കക്കട്ടിയിൽ 67 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...

Read More >>
 വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

Jul 18, 2026 02:10 PM

വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യത പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ നടത്തില്ല. എല്ലാ ജില്ലകളിലും...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;  ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം,  പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Jul 18, 2026 01:51 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 5 ജില്ലകളിൽ മുന്നറിയിപ്പ്. ജൂലായ് 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

Read More >>
തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു

Jul 18, 2026 01:47 PM

തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു

മൊയ്തുപാലത്ത് ടിപ്പർ ലോറി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തൂണേരി സ്വദേശിനി അനിത മരിച്ചു. കൊച്ചുമകളുടെ ചികിത്സയ്ക്ക് പോകുന്നതിനിടെയാണ്...

Read More >>
Top Stories

News Roundup

GCC News