തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു

തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു
2026-07-18T13:47:00 | By Krishnapriya S R
#Latest News #Road Accident #Moithupal #Thooneri #Tipper Lorry

കോഴിക്കോട്: (truevisionnews.com) തലശ്ശേരി മൊയ്തുപാലത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു.നാദാപുരം തൂണേരി സ്വദേശിയായ കല്ലാണ്ടിയിൽ അനിതയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ തലശ്ശേരി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്

ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കൊച്ചുമകൾക്ക് പെട്ടെന്ന് അപസ്മാരം ബാധിച്ചതിനെത്തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും കുട്ടിയെ അടിയന്തരമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദ്ദേശത്തെത്തുടർന്ന് കാറിൽ പോകുന്നതിനിടെയാണ് മൊയ്തുപാലത്ത് വെച്ച് ഇവരുടെ വാഹനത്തിലേക്ക് ടിപ്പർ ലോറി വന്നിടിച്ചത്.

അപകടത്തിൽ അനിതയുടെ മകൻ അർജുന്റെ മുഖത്തും പരിക്കേറ്റിട്ടുണ്ട്. നിലവിൽ തലശ്ശേരി ആശുപത്രിയിൽ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ഇന്ന് വൈകുന്നേരം 3.30-ഓടെ തൂണേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

ഭർത്താവ്: നാണു. മക്കൾ അർജുൻ, അരുൺ. മരുമക്കൾ:അനഘ അരുൺ, ശ്രുതി അർജുൻ

Content Highlight: Thooneri Woman Dies In Moithupal Road Accident Kannur

#Latest News #Road Accident #Moithupal #Thooneri #Tipper Lorry

Next TV

Related Stories
ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

Jul 18, 2026 02:22 PM

ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

കേരള മൺസൂൺ ബമ്പർ BR-110 നറുക്കെടുപ്പ് ഫലം. MC 576896-ന് 10 കോടി. രണ്ടാം സമ്മാനം 10 ലക്ഷം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ്...

Read More >>
വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Jul 18, 2026 02:18 PM

വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

പുതുപ്പണം കക്കട്ടിയിൽ 67 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...

Read More >>
 വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

Jul 18, 2026 02:10 PM

വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യത പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ നടത്തില്ല. എല്ലാ ജില്ലകളിലും...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;  ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം,  പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Jul 18, 2026 01:51 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 5 ജില്ലകളിൽ മുന്നറിയിപ്പ്. ജൂലായ് 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

Read More >>
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!  നാദാപുരം ഉമ്മത്തൂരിൽ  ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്

Jul 18, 2026 01:33 PM

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ്. സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു. താനക്കോട്ടൂരിലേക്ക് കുട്ടികളെ...

Read More >>
വെളിച്ചമാകും ....!  നാളെ മുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

Jul 18, 2026 01:31 PM

വെളിച്ചമാകും ....! നാളെ മുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി. യൂനിറ്റിന് 5.96 രൂപ. ലോഡ്...

Read More >>
Top Stories

News Roundup

GCC News