---
title: "'മേജർ രവി ശരിക്കും പട്ടാളക്കാരനാണോ?' നവ്യയോട് മകന്റെ ചോദ്യം, പിന്നലെ ഗൂഗിൾ സെർച്ച്; വൈറലായി നവ്യ നായർ പറഞ്ഞ വാക്കുകൾ "
english_title: "Navya Nair Talks About Major Ravi Being Real Army Major And NSG Commando"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373109/navya-nair-major-ravi-nsg-commando-visitor-movie"
published_at: "2026-07-18T09:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5aff8fe5afb_navya-nair-major-ravi-nsg-commando-visitor-movie.jpg"
keywords: ["Navya Nair", "Major Ravi", "Visitor Movie", "Malayalam Cinema", "NSG Commando"]
---

# 'മേജർ രവി ശരിക്കും പട്ടാളക്കാരനാണോ?' നവ്യയോട് മകന്റെ ചോദ്യം, പിന്നലെ ഗൂഗിൾ സെർച്ച്; വൈറലായി നവ്യ നായർ പറഞ്ഞ വാക്കുകൾ 

> **Lead Summary:** ** നട**നും സംവിധായകനുമായ മേജർ രവിയെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ തന്നെയാണോ എന്ന് തന്റെ മകന് സംശയം തോന്നിയെന്നും പിന്നീട് ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ ഞെട്ടിപ്പോയെന്നും നവ്യ പറഞ്ഞു.

## Article Content

** നട**നും സംവിധായകനുമായ മേജർ രവിയെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ തന്നെയാണോ എന്ന് തന്റെ മകന് സംശയം തോന്നിയെന്നും പിന്നീട് ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ ഞെട്ടിപ്പോയെന്നും നവ്യ പറഞ്ഞു.

> 'വിസിറ്റർ' എന്ന സിനിമയുടെ ലോഞ്ച് വേദിയിൽ വെച്ചായിരുന്നു നടിയുടെ വെളിപ്പെടുത്തൽ."ഒരിക്കൽ വീട്ടിൽ മേജർ രവി സാറിന്റെ പേര് സംസാരിക്കവേ മകൻ വന്ന് 'മേജർ ഒക്കെ ആണോ' എന്ന് ചോദിച്ചു. ഞാൻ അദ്ദേഹം മേജർ ആണെന്ന് പറഞ്ഞു. ഉടനെ മകൻ ഗൂഗിൾ ചെയ്ത് നോക്കി.

> അതിൽ എൻഎസ്ജി എന്നൊക്കെ കണ്ടപ്പോൾ അവൻ അതിശയിച്ചുപോയി. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്നൊക്കെ ചോദിച്ച് അവൻ ഭയങ്കര ആവേശത്തിലായി" എന്ന് നവ്യ നായർ പറഞ്ഞു.മേജർ രവിയുടെ സൈനിക പശ്ചാത്തലം നേരത്തെ അറിയാത്തവർക്ക് പോലും അദ്ദേഹത്തെക്കുറിച്ച് പുതിയ വിവരങ്ങൾ നൽകുന്നതായിരുന്നു നവ്യയുടെ ഈ വാക്കുകൾ.

നിരവധി ദേശസ്നേഹ സിനിമകൾ സംവിധാനം ചെയ്ത മേജർ രവി യഥാർത്ഥത്തിൽ എൻഎസ്ജി കമാൻഡോ കൂടിയായിരുന്നു.ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'വിസിറ്റർ'. രാഹുൽ മുരളീധരനാണ് സംവിധാനം. ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ് ചിത്രം നിർമ്മിക്കുന്നത്.

അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവരാണ് സഹനിർമാതാക്കൾ.നീതു മാത്യു രചന നിർവഹിച്ചിരിക്കുന്ന 'വിസിറ്റർ' ഒരു ഹൊറർ ചിത്രമായാണ് ഒരുക്കുന്നത്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെപിഎസി ലീല, കലാരഞ്ജിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373109/navya-nair-major-ravi-nsg-commando-visitor-movie)