---
title: "ഷൂട്ടിനിടെ ജീപ്പ് മറിഞ്ഞ് അപകടം, ഞാൻ ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ദീപക് "
english_title: "Varavu Movie Accident: Deepak Parambol Recalls Jeep Mishap On Sets"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373100/varavu-movie-deepak-parambol-jeep-accident-shoot"
published_at: "2026-07-18T09:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5af7e9c6f2e_varavu-movie-deepak-parambol-jeep-accident-shoot.jpg"
keywords: ["Varavu Movie", "Deepak Parambol", "Joju George", "Shaji Kailas", "Malayalam Cinema", "Movie Accident"]
---

# ഷൂട്ടിനിടെ ജീപ്പ് മറിഞ്ഞ് അപകടം, ഞാൻ ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് ദീപക് 

> **Lead Summary:** ** ജോ**ജു ജോർജും ഷാജി കൈലാസും ഒന്നിക്കുന്ന 'വരവ്' ജൂലൈ 16ന് തിയേറ്ററുകളിലെത്തി സമ്മിശ്ര പ്രതികരണം നേടുകയാണ്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പറയുന്ന ചിത്രത്തിൽ ദീപക് പറമ്പോൾ നിർണായക വേഷത്തിലെത്തുന്നുണ്ട്.

## Article Content

** ജോ**ജു ജോർജും ഷാജി കൈലാസും ഒന്നിക്കുന്ന 'വരവ്' ജൂലൈ 16ന് തിയേറ്ററുകളിലെത്തി സമ്മിശ്ര പ്രതികരണം നേടുകയാണ്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പറയുന്ന ചിത്രത്തിൽ ദീപക് പറമ്പോൾ നിർണായക വേഷത്തിലെത്തുന്നുണ്ട്.

98 ദിവസം കൊണ്ട് ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ 'വരവി'ന്റെ ഷൂട്ടിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് ദീപക് പറമ്പോൾ മനസുതുറന്നു. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കുവെച്ചത്.ചിത്രത്തിലെ ഒരു സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞ അപകടം ഉണ്ടായതെന്ന് ദീപക് പറഞ്ഞു.

> "ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുകയായിരുന്നു. വളയ്ക്കുന്ന സമയത്ത് ജീപ്പ് മറിഞ്ഞു പോയി. ആ വിഡിയോ കണ്ടപ്പോൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്ന് മനസിലായി. അല്ലെങ്കിൽ ഞാൻ തട്ടിപ്പോകുമായിരുന്നു" എന്ന് ദീപക് ഓർത്തെടുത്തു.അപകടസമയം സ്ലോ മോഷൻ പോലെ തോന്നിയെന്നും താരം പറയുന്നു.

> "മറിയുന്ന സമയത്ത് എനിക്ക് എന്തോ ഒരു തോന്നൽ കിട്ടി. ഞാൻ ചാടി. ശരിക്കും എന്റെ തല പോയി ഇടിക്കേണ്ടതായിരുന്നു. പക്ഷേ ദൈവം സഹായിച്ചു. കാലിന്റെ മുട്ടിലും കയ്യിലും ചെറിയ മുറിവുകൾ മാത്രമേ പറ്റിയുള്ളൂ. ജീപ്പ് നല്ല സ്പീഡിലാണ് മറിഞ്ഞത്" ദീപക് കൂട്ടിച്ചേർത്തു.

അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് ദീപക് വ്യക്തമാക്കി. ചെറിയ പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്' തുടങ്ങിയ ഷാജി കൈലാസ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ എ.കെ. സാജനാണ് 'വരവി'ന്റെ തിരക്കഥയും. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373100/varavu-movie-deepak-parambol-jeep-accident-shoot)