ജയിലിൽ കിടന്നപ്പോൾ തങ്ങളെ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണ്, തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല'- സച്ചിൻ ടി. പ്രദീപ്

ജയിലിൽ കിടന്നപ്പോൾ  തങ്ങളെ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണ്, തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല'- സച്ചിൻ ടി. പ്രദീപ്
2026-07-18T15:55:00 | By Susmitha Surendran
#Kerala Politics #KSU #VD Satheesan #Govt Pleader Appointment #Aloysius Xavier #Sachin T Pradeep

കോഴിക്കോട്: ( https://truevisionnews.com/) സംസ്ഥാനത്തെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരസ്യ നിലപാടുമായി കൂടുതൽ കെഎസ്‌യു നേതാക്കൾ രംഗത്ത്. നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി തങ്ങൾ ജയിലിൽ കിടന്നപ്പോൾ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയായ വി.ഡി സതീശനാണെന്നും, അങ്ങനെയുള്ളവർ തങ്ങളുടെ മുഖത്ത് നോക്കണമെന്ന വാശി സംഘടനയ്ക്കില്ലെന്നും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം

നിരന്തര പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി KSU നേതാക്കൾ കഴിഞ്ഞ നാളിൽ ജയിൽ വാസമനുഭവിച്ചപ്പോൾ ഞങ്ങളെ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് ഉണ്ടാവാതിരുന്ന ഒരേ ഒരു നേതാവ് ഇന്ന് കേരള മുഖ്യമന്ത്രിയാണ്.

തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി KSUവിന് ഇല്ല.

പ്ലീഡർ നിയമനത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെ സംഘടനയ്ക്കുള്ളിൽ ചേരിതിരിവ് രൂക്ഷമായിരിക്കുകയാണ്.  അതേസമയം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി രംഗത്ത് വന്നിരുന്നു.

ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്ന് മുബാസ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. പ്ലീഡര്‍ നിയമനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് പരാതി നല്‍കിയില്ല. പകരം വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയാണ് ചെയ്തത്.

മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ മാത്രം കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചുവെന്നും മുബാസ് കുറ്റപ്പെടുത്തി. മറ്റു നിയമനങ്ങളില്‍ ഒന്നും പ്രവര്‍ത്തകരുടെ വികാരം സംരക്ഷിക്കാന്‍ തോന്നാത്തവര്‍ക്ക് പ്ലീഡര്‍ നിയമനത്തില്‍ മാത്രം അത് തോന്നിയെന്നും വിമര്‍ശനമുണ്ട്. വ്യക്തി താത്പര്യങ്ങള്‍ക്കും മാധ്യമ ശ്രദ്ധക്കുമായി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഇരുട്ടില്‍ നിര്‍ത്തുന്നു.

നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് ഇതുവരെ സംസാരിച്ച് കണ്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. കെഎസ്‌യുവിനെ പരിഗണിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന പറയുന്ന കെഎസ്‌യു പ്രസിഡന്റ് ഔദ്യോഗികമായി ഇതുവരെയും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരു ലിസ്റ്റും നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ ഈ ആശങ്കകള്‍ ചില മോഹഭംഗങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകുമെന്നും മുബാസ് ഓടക്കലി ആരോപിച്ചു.

Content Highlight: KSU Split Over Govt Pleader Appointment: Leaders Hit Out At CM VD Satheesan

#Kerala Politics #KSU #VD Satheesan #Govt Pleader Appointment #Aloysius Xavier #Sachin T Pradeep

Next TV

Related Stories
'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി

Jul 18, 2026 04:59 PM

'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. അഡ്വ. ജിയോണ ജയിംസിനെ ശുപാർശ ചെയ്തത് താനാണെന്ന് സമ്മതിച്ചു. SFI...

Read More >>
കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jul 18, 2026 04:47 PM

കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ചൊക്ലി രാമവിലാസം സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനോടൊപ്പം...

Read More >>
വാതിൽ തുറന്നിട്ടാൽ റൂമിൽ കയറി കടിക്കും! മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു

Jul 18, 2026 04:22 PM

വാതിൽ തുറന്നിട്ടാൽ റൂമിൽ കയറി കടിക്കും! മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു

മലപ്പുറം ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ...

Read More >>
 അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

Jul 18, 2026 04:22 PM

അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

എറണാകുളം എളമക്കരയിൽ പവർകട്ടിനിടെ മെഴുകുതിരി തീപിടിച്ച് 71 കാരി മറിയം പൈലി മരിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയ്ക്ക് 40% പൊള്ളലേറ്റു. മുൻകൂട്ടി...

Read More >>
വാക്‌പോര്  തുടങ്ങിയത് വാട്സാപ്പ് ഗ്രൂപ്പിൽ..., കോഴിക്കോട് കുറ്റിക്കാട്ടൂരിൽ  അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി

Jul 18, 2026 04:12 PM

വാക്‌പോര് തുടങ്ങിയത് വാട്സാപ്പ് ഗ്രൂപ്പിൽ..., കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വേൾഡ് കപ്പ് 2026 വാട്‌സപ്പ് ഗ്രൂപ്പിലെ തർക്കം മർദനത്തിൽ കലാശിച്ചു. ബ്രസീൽ-അർജന്റീന ആരാധകർ തമ്മിലുള്ള സംഘർഷത്തിൽ...

Read More >>
പൊതിച്ചോർ പൂട്ടാനുള്ള പ്ലാനോ? സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും, ആശുപത്രികളിൽ ബാനറും കൊടിയും പാടില്ലെന്ന്  കെ. മുരളീധരൻ

Jul 18, 2026 03:33 PM

പൊതിച്ചോർ പൂട്ടാനുള്ള പ്ലാനോ? സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും, ആശുപത്രികളിൽ ബാനറും കൊടിയും പാടില്ലെന്ന് കെ. മുരളീധരൻ

ആശുപത്രികളിൽ സൗജന്യ ഭക്ഷണത്തിന് കമ്മ്യൂണിറ്റി കിച്ചൻ. ബാനറും കൊടിയും പാടില്ലെന്ന് മന്ത്രി കെ മുരളീധരൻ. ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം...

Read More >>
Top Stories

News Roundup

GCC News