#Kannur News #Panur Drowning #Pookom Temple Pond #Chokli School #Student Death Kerala
പാനൂർ: (കണ്ണൂർ ) ( https://truevisionnews.com/) കണ്ണൂർ പാനൂരിൽ ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു.അദ്വൈത് (16) ആണ് മരിച്ചത്. പൂക്കോത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ അനുജനോടൊപ്പം കുളിക്കാനെത്തിയതായിരുന്നു അദ്വൈത്.
എന്നാൽ ജ്യേഷ്ഠൻ കുളത്തിൽ മുങ്ങിപ്പോയ വിവരം കൂടെയുണ്ടായിരുന്ന അനുജൻ അറിഞ്ഞിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് പാനൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിയാണ് അദ്വൈത്.
പെരിങ്ങളം വെറ്റിനറി ആശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ദിവ്യയാണ് അദ്വൈതിന്റെ മാതാവ്. പിതാവ് അനിൽ ചാലക്കുടി സ്വദേശിയാണ്. കാടാങ്കുനി യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി കാശിനാഥ് സഹോദരനാണ്. നിലവിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.
Content Highlight: Kannur: Plus One Student Drowns in Pookom Temple Pond in Panur
#Kannur News #Panur Drowning #Pookom Temple Pond #Chokli School #Student Death Kerala
































