വാതിൽ തുറന്നിട്ടാൽ റൂമിൽ കയറി കടിക്കും! മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു

വാതിൽ തുറന്നിട്ടാൽ റൂമിൽ കയറി കടിക്കും! മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു
2026-07-18T16:22:00 | By Susmitha Surendran
#Malappuram News #Othukkungal #Street Dog Attack #Baby Bitten #Manjeri Medical College

മലപ്പുറം: ( https://truevisionnews.com/)  ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് അപ്രതീക്ഷിതമായി അകത്തുകയറിയ തെരുവ് നായ ആക്രമിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ നായയെ അടിച്ചോടിച്ചെങ്കിലും കുഞ്ഞിന് ഗുരുതരമായി കടിയേറ്റിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടനടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതേ പ്രദേശത്ത് വെച്ച് മറ്റ് രണ്ടുപേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. ജനവാസ മേഖലകളിൽ തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നതിനിടയിൽ, വീടിനുള്ളിൽ പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയുണ്ടായത് നാട്ടുകാരിൽ കടുത്ത ഭീതിയും പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്. 

സംഭവത്തിൽ പ്രദേശവാസികൾ അടിയന്തര നടപടി ആവശ്യപ്പെട്ടു. വാക്സിനേഷനും വന്ധ്യംകരണവും ഉൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ആവശ്യം.പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷമാണ്. സ്കൂൾ കുട്ടികൾ, വൃദ്ധർ, വീടുകളിൽ പോലും ആളുകൾക്ക് കടിയേൽക്കുന്ന സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Content Highlight: Malappuram Dog Bite: 5-Month-Old Baby Attacked Inside Home in Othukkungal

#Malappuram News #Othukkungal #Street Dog Attack #Baby Bitten #Manjeri Medical College

Next TV

Related Stories
മെഴുക് തിരി കരുതിക്കോ...! കേരളത്തിൽ ഇന്നും പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി

Jul 18, 2026 05:41 PM

മെഴുക് തിരി കരുതിക്കോ...! കേരളത്തിൽ ഇന്നും പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി

കേരളത്തിൽ ശനിയാഴ്ച പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം. ഉപഭോഗം 300 മെഗാവാട്ട് വരെ കൂടാൻ സാധ്യത. ആശുപത്രികളും വ്യവസായവും പ്രതിസന്ധിയിൽ. എപ്പോൾ...

Read More >>
 ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

Jul 18, 2026 05:34 PM

ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

ശബരിമല ഡ്യൂട്ടിക്ക് പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം ആലപ്പാട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവല്ല സ്വദേശി രഞ്ജിത്തിന്റെ നില ഗുരുതരം. 7...

Read More >>
മത്തി, മത്തിയേ......! കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ

Jul 18, 2026 05:15 PM

മത്തി, മത്തിയേ......! കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ

കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര. തീരത്തോട് ചേർന്ന് നെയ് മത്തി കൂട്ടത്തോടെ അടിഞ്ഞു. നാട്ടുകാർ ചാക്കിലും പെട്ടിയിലും നിറച്ച് കൊണ്ടുപോയി....

Read More >>
'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി

Jul 18, 2026 04:59 PM

'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. അഡ്വ. ജിയോണ ജയിംസിനെ ശുപാർശ ചെയ്തത് താനാണെന്ന് സമ്മതിച്ചു. SFI...

Read More >>
കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jul 18, 2026 04:47 PM

കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ചൊക്ലി രാമവിലാസം സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനോടൊപ്പം...

Read More >>
 അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

Jul 18, 2026 04:22 PM

അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

എറണാകുളം എളമക്കരയിൽ പവർകട്ടിനിടെ മെഴുകുതിരി തീപിടിച്ച് 71 കാരി മറിയം പൈലി മരിച്ചു. ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയ്ക്ക് 40% പൊള്ളലേറ്റു. മുൻകൂട്ടി...

Read More >>
Top Stories

News Roundup

GCC News