വാക്‌പോര് തുടങ്ങിയത് വാട്സാപ്പ് ഗ്രൂപ്പിൽ..., കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി

വാക്‌പോര്  തുടങ്ങിയത് വാട്സാപ്പ് ഗ്രൂപ്പിൽ..., കോഴിക്കോട് കുറ്റിക്കാട്ടൂരിൽ  അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി
2026-07-18T16:12:00 | By VIPIN P V
#Kozhikode News #Brazil Fans #Argentina Fans #World Cup 2026 #Kerala Crime #Football Fans Clash

കോഴിക്കോട്: ( www.truevisionnews.com ) കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ മർദ്ദനമേറ്റതായി പരാതി. ‘വേൾഡ് കപ്പ് 2026’ എന്ന പേരിലുള്ള വാട്സാപ്പ് കൂട്ടായ്മയിലെ വാക്‌പോരാണ് പിന്നീട് വീടാക്രമണത്തിലും മർദ്ദനത്തിലും എത്തിയത്.

കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് ഷാനിസാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 16-ാം തീയതി രാത്രിയാണ് സംഭവം.ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തമ്മിൽ വാട്‌സപ്പ് ഗ്രൂപ്പിൽ വാക്കുതർക്കം മുറുകിയതോടെയാണ് പ്രശ്നത്തിന്റെ തുടക്കം.

ലോകകപ്പിലെ പ്രിയ ടീമുകളെ പിന്തുണച്ച് നടന്ന ചർച്ചയാണ് പിന്നീട് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് എത്തിയത്. തർക്കത്തിന് പിന്നാലെ അതേ ദിവസം രാത്രി 10.30-ഓടെ അർജന്റീന ആരാധകരായ രണ്ട് യുവാക്കൾ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി. തുടർന്ന് ഇരുവരെയും മർദിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് പൂർണമായും തകർന്നു. വീടിന്റെ ജനൽ ചില്ലുകളും അക്രമികൾ തകർത്തു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാട്‌സപ്പ് ഗ്രൂപ്പിലെ ചാറ്റുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.ഫുട്‌ബോൾ ആവേശം ക്രമസമാധാന പ്രശ്നത്തിലേക്ക് വഴിമാറിയ സംഭവം പ്രദേശത്ത് വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

കായിക പ്രേമം ആരോഗ്യകരമായിരിക്കണമെന്നും അല്ലാത്തപക്ഷം അത് അക്രമത്തിലേക്ക് നയിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. വാട്‌സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം തർക്കങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സംവാദങ്ങൾക്ക് പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlight: Kozhikode Fight: Brazil vs Argentina Fans Clash in Kuttikkattur Over World Cup 2026 WhatsApp Group

#Kozhikode News #Brazil Fans #Argentina Fans #World Cup 2026 #Kerala Crime #Football Fans Clash

Next TV

Related Stories
മെഴുക് തിരി കരുതിക്കോ...! കേരളത്തിൽ ഇന്നും പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി

Jul 18, 2026 05:41 PM

മെഴുക് തിരി കരുതിക്കോ...! കേരളത്തിൽ ഇന്നും പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി

കേരളത്തിൽ ശനിയാഴ്ച പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം. ഉപഭോഗം 300 മെഗാവാട്ട് വരെ കൂടാൻ സാധ്യത. ആശുപത്രികളും വ്യവസായവും പ്രതിസന്ധിയിൽ. എപ്പോൾ...

Read More >>
 ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

Jul 18, 2026 05:34 PM

ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

ശബരിമല ഡ്യൂട്ടിക്ക് പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം ആലപ്പാട് ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവല്ല സ്വദേശി രഞ്ജിത്തിന്റെ നില ഗുരുതരം. 7...

Read More >>
മത്തി, മത്തിയേ......! കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ

Jul 18, 2026 05:15 PM

മത്തി, മത്തിയേ......! കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ

കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര. തീരത്തോട് ചേർന്ന് നെയ് മത്തി കൂട്ടത്തോടെ അടിഞ്ഞു. നാട്ടുകാർ ചാക്കിലും പെട്ടിയിലും നിറച്ച് കൊണ്ടുപോയി....

Read More >>
'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി

Jul 18, 2026 04:59 PM

'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. അഡ്വ. ജിയോണ ജയിംസിനെ ശുപാർശ ചെയ്തത് താനാണെന്ന് സമ്മതിച്ചു. SFI...

Read More >>
കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jul 18, 2026 04:47 PM

കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ചൊക്ലി രാമവിലാസം സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനോടൊപ്പം...

Read More >>
വാതിൽ തുറന്നിട്ടാൽ റൂമിൽ കയറി കടിക്കും! മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു

Jul 18, 2026 04:22 PM

വാതിൽ തുറന്നിട്ടാൽ റൂമിൽ കയറി കടിക്കും! മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു

മലപ്പുറം ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ...

Read More >>
Top Stories

News Roundup

GCC News