വിവാഹത്തിന് വിസമ്മതിച്ചതിന് ഇത്രയും ക്രൂരതയോ? കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ രണ്ട് ലക്ഷം ചെലവിട്ട് സൗണ്ട് പ്രൂഫ് റൂം ഒരുക്കി, പ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന

വിവാഹത്തിന് വിസമ്മതിച്ചതിന് ഇത്രയും ക്രൂരതയോ? കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ രണ്ട് ലക്ഷം ചെലവിട്ട് സൗണ്ട് പ്രൂഫ് റൂം ഒരുക്കി, പ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന
2026-07-18T08:15:00 | By Athira V
#Kilimanoor Crime #Kerala Police #Domestic Violence #Soundproof Room #Attack

തിരുവനന്തപുരം: ( www.truevisionnews.com) വിവാഹത്തിന് വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ കുടുംബാംഗങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ മാസങ്ങളോളം ഗൂഢാലോചന നടത്തിയതായി പൊലീസ്.സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് ക്രൂരതയ്ക്കായി പ്രതികൾ തിരഞ്ഞെടുത്തത്.

ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലുള്ള വീടായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ലെന്ന് ഉറപ്പിച്ചാണ് സ്ഥലം തിരഞ്ഞെടുത്തത്.മർദന വിവരം പുറത്തറിയാതിരിക്കാൻ വീടിനുള്ളിലെ ഒരു മുറിയിൽ ഗ്ലാസുകൾ ഉപയോഗിച്ച് സൗണ്ട് പ്രൂഫ് സംവിധാനവും പ്രതികൾ ഒരുക്കി.

ഇതിനായി ഏകദേശം 2 ലക്ഷം രൂപ ചെലവായതായാണ് പൊലീസിന്റെ നിഗമനം. റൂമിൽ മുൻപേ സ്ഥാപിച്ച ഇരുമ്പ് തൂണിലാണ് മേസ്തിരി അനിൽ കുമാറിനെ കെട്ടിയിട്ട് മർദിച്ചത്.അറ്റകുറ്റപ്പണിയുടെ പേരിൽ അനിൽ കുമാറിനെ ഒരു മാസം മുൻപ് ഇതേ വീട്ടിൽ എത്തിച്ചതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.

അന്ന് വീട് കാണാനെത്തിയ അനിൽകുമാറിനോട് വീട്ടുടമ വിദേശത്താണെന്നും അവിടെ നിന്ന് പണം അയച്ചാൽ ജോലി തുടങ്ങാമെന്നും പറഞ്ഞ് തിരിച്ചയച്ചു.പിന്നീട് ഉടമ പണം അയച്ചുവെന്നും കരാർ തീരുമാനിക്കാമെന്നും പറഞ്ഞ് വ്യാഴ്ച രാവിലെ ഫോൺ സന്ദേശം അയച്ചു. ഇതനുസരിച്ച് സ്വന്തം സ്കൂട്ടറിൽ അനിൽകുമാർ വെള്ളല്ലൂർ വട്ടവിളയിലെ വീട്ടിലെത്തി.

വിവാഹത്തിന് വിസമ്മതിച്ചതിലെ വൈരാഗ്യത്തിലാണ് യുവതിയുടെ സഹോദരൻ അച്ചുവിനെയും പ്രതികൾ മർദിച്ചത്. പിന്നീട് അനിൽകുമാറിന്റെ ഭാര്യ സ്വപ്നയെയും വിളിച്ചു വരുത്താനായി മകനെ അയച്ചു. അക്രമി സംഘത്തിലെ ഒരാൾ ബൈക്കിൽ അച്ചുവിനെ അനുഗമിച്ചു. വീട്ടിനുള്ളിൽ കയറിയ സമയത്താണ് മകൻ അമ്മയെ വിവരം അറിയിച്ചത്. 

ഉടൻ സ്വപ്ന ചെറുന്നിയൂർ പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെട്ടു. വൈകിട്ട് ഏഴോടെ വർക്കല പൊലീസ് വട്ടവിളയിലെ വീട്ടിലെത്തിയാണ് അനിൽ കുമാറിനെ മോചിപ്പിച്ചത്. ക്രൂരമർദനമേറ്റ ഇയാളെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അനിൽകുമാറിനെയും മകനെയും ബന്ദിയാക്കിയ വീട്ടിൽ നിന്നു പടക്കം, കളിത്തോക്ക്, കരിമരുന്ന്, ബൈക്കിന്റെ കേബിൾ, ചങ്ങല എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതികളിൽ 4 പേരെ തിരിച്ചറിഞ്ഞതായി കിളിമാനൂർ പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.

കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രൂരമായ ആക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. 

Content Highlight: Kilimanoor Attack: Soundproof Room Used To Brutally Assault Family Over Marriage Refusal

#Kilimanoor Crime #Kerala Police #Domestic Violence #Soundproof Room #Attack

Next TV

Related Stories
 ആഹാ കൊള്ളാലോ... വർക്കൗട്ടിനൊപ്പം ലഹരി വിപണനവും...! കോഴിക്കോട് ജിമ്മിന്റെ മറവിൽ ലഹരി കച്ചവടം; മൂന്ന് പേർ അറസ്റ്റിൽ

Jul 18, 2026 08:55 AM

ആഹാ കൊള്ളാലോ... വർക്കൗട്ടിനൊപ്പം ലഹരി വിപണനവും...! കോഴിക്കോട് ജിമ്മിന്റെ മറവിൽ ലഹരി കച്ചവടം; മൂന്ന് പേർ അറസ്റ്റിൽ

പയ്യാനക്കലിലെ ബാക്ക് ടു ഫിറ്റ്നസ് ജിമ്മിൽ ഓപ്പറേഷൻ തൂഫാൻ റെയ്ഡ്. 10 ലക്ഷം വിലവരുന്ന 200 ഗ്രാം എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു. 3 പേർ...

Read More >>
പൊലീസിനെ കണ്ടതും കൺട്രോൾ പോയി.....! പൊലീസിനെ ചവിട്ടി, ഇൻസ്പെക്ടറുടെ വിരലുകൾ കടിച്ചെടുത്തു; കൊച്ചിയിൽ യുവതികളെ ശല്യം ചെയ്ത യുവാവ് പിടിയിൽ

Jul 18, 2026 08:39 AM

പൊലീസിനെ കണ്ടതും കൺട്രോൾ പോയി.....! പൊലീസിനെ ചവിട്ടി, ഇൻസ്പെക്ടറുടെ വിരലുകൾ കടിച്ചെടുത്തു; കൊച്ചിയിൽ യുവതികളെ ശല്യം ചെയ്ത യുവാവ് പിടിയിൽ

കലൂരിൽ യുവതികളെ ശല്യം ചെയ്തെന്ന പരാതിയിൽ എത്തിയ പൊലീസിനെ ആക്രമിച്ച ജസ്റ്റിൻ കുര്യൻ അറസ്റ്റിൽ. ഇൻസ്പെക്ടറെ കടിച്ചു. ലഹരി ഉപയോഗിച്ചതായി...

Read More >>
കല്ലറയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; 9-ാം ക്ലാസുകാരിക്ക് നട്ടെല്ലിന് പരിക്ക്

Jul 18, 2026 08:08 AM

കല്ലറയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; 9-ാം ക്ലാസുകാരിക്ക് നട്ടെല്ലിന് പരിക്ക്

തിരുവനന്തപുരം കല്ലറയിൽ കല്ലറ ഗവ. സ്കൂളിലെയും മിതൃമ്മല സ്കൂളിലെയും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ ഒരു വിദ്യാർത്ഥിനിക്ക്...

Read More >>
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ പൂട്ടുതകർത്ത് അരലക്ഷത്തിലേറെ രൂപ കവർന്നു

Jul 18, 2026 07:50 AM

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ പൂട്ടുതകർത്ത് അരലക്ഷത്തിലേറെ രൂപ കവർന്നു

കണ്ണൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം യോഗശാല റോഡിലെ രണ്ട് കടകളിൽ മോഷണം. 52,100 രൂപ കവർന്നു. രാത്രി പട്രോളിംഗ് ശക്തമല്ലെന്ന് വ്യാപാരികളുടെ...

Read More >>
സ്കൂളിലേക്ക് ഓടേണ്ട പൂട്ടി...! കെട്ടിടങ്ങൾക്ക് ഫിറ്റ്നസില്ല; കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചുപൂട്ടി

Jul 18, 2026 07:19 AM

സ്കൂളിലേക്ക് ഓടേണ്ട പൂട്ടി...! കെട്ടിടങ്ങൾക്ക് ഫിറ്റ്നസില്ല; കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചുപൂട്ടി

കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ ഫിറ്റ്നസില്ലാത്തതിനാൽ അടച്ചു. കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് നഗരസഭ. താത്കാലിക ക്ലാസ്...

Read More >>
'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി

Jul 18, 2026 06:55 AM

'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി

കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ ജിമ്മിൽ കുട്ടിയെയും അച്ഛനെയും ട്രെയിനർ ചീത്തവിളിച്ച് പുറത്താക്കിയതായി പരാതി. സ്പോർട്സ് കൗൺസിലിനും പോലീസിനും പരാതി...

Read More >>
Top Stories

News Roundup

GCC News