#Kozhikode News #Koyilandy #School Closure #Puliyancheri South LP School
കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കൊയിലാണ്ടിയിൽ ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി. പുളിയഞ്ചേരി സൗത്ത് എല്‍പി സ്‌കൂളാണ് അടച്ചുപൂട്ടിയത്.ഫിറ്റ്നസില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ നൂറിലധികം വിദ്യാര്‍ഥികളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.
ഫിറ്റ്നസ് ഇല്ലാത്തതിനെ തുടര്‍ന്ന് നഗരസഭ സ്‌കൂളിന് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണമെന്ന് അറിയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനാണ് നഗരസഭ നോട്ടീസ് നല്‍കിയത്.
സ്‌കൂളിന്റെ മൂന്ന് കെട്ടിടങ്ങളും സുരക്ഷിതമല്ലെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. രണ്ട് കെട്ടിടങ്ങള്‍ ഓടിട്ടതും ഒരെണ്ണം ആസ്ബറ്റോസ് മേഞ്ഞതുമാണ്. ഇതില്‍ രണ്ട് കെട്ടിടങ്ങള്‍ ഓടുകള്‍ പൊട്ടി ഉള്ളിലേക്ക് വെള്ളമിറങ്ങുന്ന അവസ്ഥയിലാണ്.നിലവില്‍ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ താത്കാലിക കെട്ടിടം കണ്ടെത്താനായി നഗരസഭാ കൗണ്‍സിലും പിടിഎയും അടിയന്തര യോഗം ചേര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ട്.
Content Highlight: Koyilandy School Closed Due To Unfit Building, 100+ Students Affected
#Kozhikode News #Koyilandy #School Closure #Puliyancheri South LP School




























.jpeg)


