---
title: "'ജനനായകൻ' റീലോഡഡ്; ആരാധകരെ ആവേശത്തിലാക്കി ദളപതിയുടെ ചിത്രം പുതിയ രൂപത്തിൽ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്"
english_title: "Jananayagan New Version Release July 23 Vijay Last Film-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372975/jananayagan-new-version-release-july-23-vijay-new"
published_at: "2026-07-17T15:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a049fc286f_jananayagan-new-version-release-july-23-vijay.jpg"
keywords: ["Latest News", "Jananayagan", "Vijay", "Tamil Movie", "New Version", "July 23 Release"]
---

# 'ജനനായകൻ' റീലോഡഡ്; ആരാധകരെ ആവേശത്തിലാക്കി ദളപതിയുടെ ചിത്രം പുതിയ രൂപത്തിൽ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്

> **Lead Summary:** **[**ദളപതി വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായ 'ജനനായകൻ' പുതിയ പതിപ്പുമായി വീണ്ടും തിയേറ്ററുകളിലേക്ക്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.

## Article Content

**[**ദളപതി വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായ 'ജനനായകൻ' പുതിയ പതിപ്പുമായി വീണ്ടും തിയേറ്ററുകളിലേക്ക്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ജൂലൈ 23-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. നേരത്തെ ചിത്രത്തിന്റെ പ്രിന്റ് ചോർന്നത് നിർമ്മാതാക്കളിലും ആരാധകരിലും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, തിയേറ്ററിൽ എത്തുന്നത് പൂർണ്ണമായും മാറ്റങ്ങളോടെയുള്ള പുതിയ പതിപ്പായിരിക്കുമെന്ന് നിർമാതാവ് കെ.വി.എൻ നാരായണൻ അറിയിച്ചു.

> "ചിത്രത്തിൽ കാര്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്. പ്രേക്ഷകർ ഇതുവരെ കാണാത്ത വ്യത്യസ്തമായൊരു വേർഷനായിരിക്കും ഇത്. ഗാനരംഗങ്ങളിൽ പോലും ചില പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ വെല്ലുവിളികളും തരണം ചെയ്ത് ചിത്രം മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്," നിർമാതാവ് വ്യക്തമാക്കി.

കേരളത്തിലും ചിത്രത്തിന് വൻ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 18 വൈകുന്നേരം 6:01 മുതൽ കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കും. സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങിയ വമ്പൻ താരനിരയാണുള്ളത്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. വിജയുടെ പ്രിയ സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ ഒരു ഗാനരംഗത്തിൽ അതിഥി വേഷത്തിലെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

അണിയറപ്രവർത്തകർ: ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, ആർട്ട്: വി. സെൽവകുമാർ, കൊറിയോഗ്രഫി: ശേഖർ, സുധൻ, വരികൾ: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ: വീരശങ്കർ, പി.ആർ.ഒ: പ്രതീഷ് ശേഖർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/372975/jananayagan-new-version-release-july-23-vijay-new)