---
title: "'വെറുതെ വെറിപിടിക്കേണ്ട കാര്യമില്ല, സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ?'; ദയ സുജിത്തിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മി"
english_title: "Bhagyalakshmi Slams YouTuber For Trolling Manju Pillai Daughter Daya Sujith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372978/bhagyalakshmi-support-daya-sujith-youtuber-troll"
published_at: "2026-07-17T15:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5a03eba6b90_bhagyalakshmi-support-daya-sujith-youtuber-troll.jpg"
keywords: ["Bhagyalakshmi", "Daya Sujith", "Manju Pillai", "YouTuber Troll", "Kerala Cinema"]
---

# 'വെറുതെ വെറിപിടിക്കേണ്ട കാര്യമില്ല, സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ?'; ദയ സുജിത്തിനെ പിന്തുണച്ച് ഭാഗ്യലക്ഷ്മി

> **Lead Summary:** ** നടി **മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ അപമര്യാദയായ ഭാഷയിൽ വിമർശിച്ച യൂട്യൂബർ ഷഫീന ബീവിക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.ഒരു യൂട്യൂബ് വീഡിയോയിലൂടെയാണ് ദയയുടെ വസ്ത്രധാരണത്തെ കുറിച്ച് ഷഫീന ബീവി മോശമായ പരാമർശങ്ങൾ നടത്തിയത്.

## Article Content

** നടി **മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ അപമര്യാദയായ ഭാഷയിൽ വിമർശിച്ച യൂട്യൂബർ ഷഫീന ബീവിക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.ഒരു യൂട്യൂബ് വീഡിയോയിലൂടെയാണ് ദയയുടെ വസ്ത്രധാരണത്തെ കുറിച്ച് ഷഫീന ബീവി മോശമായ പരാമർശങ്ങൾ നടത്തിയത്.

> ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. "ഇത്തരത്തിൽ മോശം ഭാഷ ഉപയോഗിക്കുന്നതാണോ സദാചാരം? മലിനമായ പദപ്രയോഗങ്ങളും ചേഷ്ടകളുമാണ് ആ യൂട്യൂബർ നടത്തിയത്. ആദ്യം അവർ സ്വന്തം പ്രവർത്തികൾ ഒന്ന് നോക്കണം. മറ്റുള്ളവർ പറയുന്നത് കേട്ട് ജീവിക്കാൻ നമുക്ക് കഴിയില്ല.

> ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും പാഷനുകളും ഉണ്ട്. ദയ ഒരു ധൈര്യമുള്ള പെൺകുട്ടിയാണ്. അവൾക്ക് അവളുടെതായ ഇഷ്ടങ്ങളുണ്ട്. അതനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. അതിന് വെറുതെ വെറിപിടിക്കേണ്ട കാര്യമില്ല. എത്ര സ്ത്രീകളെയാണ് ഇത്തരത്തിൽ നിങ്ങൾ തേജോവധം ചെയ്യുന്നത്?" എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.

> ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. "സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ? അത്രയും മോശം വാക്കുകളാണ് അവർ ഉപയോഗിച്ചത്. ആ പെൺകുട്ടി ഇതിനെതിരെ നടപടി എടുക്കണം" എന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഷഫീന ബീവിയെ വിമർശിക്കുന്നവരോടും ഭാഗ്യലക്ഷ്മിക്ക് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു. വിമർശിക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അത് മാന്യമായി ചെയ്യണമെന്നും, ആ സ്ത്രീയുടെ വീഡിയോ പകുതിയോളം കാണിച്ച് പിന്നീട് അഭിപ്രായം പറയുന്നത് വ്യൂവർഷിപ്പ് കൂട്ടാനുള്ള ശ്രമാണെന്നും അവർ സംശയം പ്രകടിപ്പിച്ചു.

> "അത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് ആ പെൺകുട്ടിയെ കൂടുതൽ വേദനിപ്പിക്കും. നമ്മൾ എന്തിനാണ് ആ വിഷ്വലുകൾക്ക് പ്രാധാന്യം കൊടുക്കുന്നത്? വിമർശനം ആവശ്യമാണെങ്കിൽ വാക്കുകളിൽ മാത്രം ഒതുക്കണം" എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.സോഷ്യൽ മീഡിയയിലെ സദാചാര പോലീസിംഗിനെതിരെ നേരത്തെയും ശക്തമായി പ്രതികരിച്ചിട്ടുള്ള ആളാണ് ഭാഗ്യലക്ഷ്മി. സ്ത്രീകൾക്ക് അവരുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടിലാണ് അവർ ഉറച്ചു നിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/372978/bhagyalakshmi-support-daya-sujith-youtuber-troll)