മഴയാ...സൂക്ഷിക്കണേ ...! കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത

മഴയാ...സൂക്ഷിക്കണേ ...! കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത
2026-07-18T06:47:00 | By Athira V
#Kerala Rain #Yellow Alert #IMD #KSDMA #North Kerala Weather

തിരുവനന്തപുരം: ( www.truevisionnews.com) വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടാകും.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ നീളുന്ന ന്യൂനമർദപാത്തിയാണ് മഴയ്ക്ക് കാരണം. വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിലാണ് ഈ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നത്.

ജൂലൈ 21 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കെഎസ്ഡിഎംഎ ജാഗ്രതാ നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശം അനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അതോറിറ്റി അറിയിച്ചു.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ ശക്തമായ കാറ്റ് കാരണം പ്രത്യേക ജാഗ്രത പാലിക്കണം. അപകട സാധ്യത കാണുന്നവർ മുൻകരുതലിന്റെ ഭാഗമായി ഉടൻ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.മഴക്കാലത്ത് നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുതെന്നും പൊതുജനങ്ങളോട് അധികൃതർ നിർദേശിച്ചു.

Content Highlight: Yellow Alert In 4 Kerala Districts As Heavy Rain Likely Till July 21

#Kerala Rain #Yellow Alert #IMD #KSDMA #North Kerala Weather

Next TV

Related Stories
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ പൂട്ടുതകർത്ത് അരലക്ഷത്തിലേറെ രൂപ കവർന്നു

Jul 18, 2026 07:50 AM

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ പൂട്ടുതകർത്ത് അരലക്ഷത്തിലേറെ രൂപ കവർന്നു

കണ്ണൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം യോഗശാല റോഡിലെ രണ്ട് കടകളിൽ മോഷണം. 52,100 രൂപ കവർന്നു. രാത്രി പട്രോളിംഗ് ശക്തമല്ലെന്ന് വ്യാപാരികളുടെ...

Read More >>
സ്കൂളിലേക്ക് ഓടേണ്ട പൂട്ടി...! കെട്ടിടങ്ങൾക്ക് ഫിറ്റ്നസില്ല; കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചുപൂട്ടി

Jul 18, 2026 07:19 AM

സ്കൂളിലേക്ക് ഓടേണ്ട പൂട്ടി...! കെട്ടിടങ്ങൾക്ക് ഫിറ്റ്നസില്ല; കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചുപൂട്ടി

കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ ഫിറ്റ്നസില്ലാത്തതിനാൽ അടച്ചു. കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് നഗരസഭ. താത്കാലിക ക്ലാസ്...

Read More >>
'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി

Jul 18, 2026 06:55 AM

'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി

കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ ജിമ്മിൽ കുട്ടിയെയും അച്ഛനെയും ട്രെയിനർ ചീത്തവിളിച്ച് പുറത്താക്കിയതായി പരാതി. സ്പോർട്സ് കൗൺസിലിനും പോലീസിനും പരാതി...

Read More >>
മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

Jul 18, 2026 06:08 AM

മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

വയനാട് മാനന്തവാടിയിൽ പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പേര്യ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പ്രതികൾക്കെതിരെ...

Read More >>
'കെഎസ്‍യുവാണ് ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്, കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ കെഎസ്‌യു വഹിച്ചത് നിർണായകമായ പോരാട്ടവീര്യം'; കെ.സി.വേണുഗോപാൽ

Jul 18, 2026 06:02 AM

'കെഎസ്‍യുവാണ് ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്, കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ കെഎസ്‌യു വഹിച്ചത് നിർണായകമായ പോരാട്ടവീര്യം'; കെ.സി.വേണുഗോപാൽ

കെഎസ്‌യുവിന്റെ പാരമ്പര്യം പ്രകീർത്തിച്ച് കെ.സി. വേണുഗോപാൽ. പ്രഫുലചന്ദ്രനെയും മാരായമുട്ടം സുരേഷിനെയും അനുസ്മരിച്ച് ഫേസ്ബുക്ക് കുറിപ്പ്. 1989...

Read More >>
ഉയർന്ന ലാഭവിഹിതം വാഗ്ദാനം, നിക്ഷേപകരിൽ നിന്നും തട്ടിയത് പത്ത്  ലക്ഷം: ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം പിടിയിൽ

Jul 17, 2026 11:07 PM

ഉയർന്ന ലാഭവിഹിതം വാഗ്ദാനം, നിക്ഷേപകരിൽ നിന്നും തട്ടിയത് പത്ത് ലക്ഷം: ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം പിടിയിൽ

ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിൽ ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം യഹിയ പാങ്ങോട് പൊലീസിന്റെ പിടിയിൽ. ശമ്പളം...

Read More >>
Top Stories

News Roundup

GCC News