---
title: "കോഴിക്കോട് സ്വദേശിനിയെ ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ കസ്റ്റഡിയിൽ വിട്ടു"
english_title: "YouTube Live Abuse Case: Toppy's Aide Mammu Taken Into Police Custody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372965/youtube-live-abuse-case-toppy-aide-mammu-police-custody"
published_at: "2026-07-17T15:21:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59fba84ce55_youtube-live-abuse-case-toppy-aide-mammu-police-custody.jpg"
keywords: ["Toppy Nihad", "Mammu Arrest", "YouTube Live", "Kerala Crime", "Online Abuse"]
---

# കോഴിക്കോട് സ്വദേശിനിയെ ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ കസ്റ്റഡിയിൽ വിട്ടു

> **Lead Summary:** ** **യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ 'തൊപ്പി' എന്ന നിഹാദിന്റെ മുൻ കൂട്ടാളി മുഹമ്മദ് എന്ന മമ്മുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

## Article Content

** **യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ 'തൊപ്പി' എന്ന നിഹാദിന്റെ മുൻ കൂട്ടാളി മുഹമ്മദ് എന്ന മമ്മുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. നിലവിൽ പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു മമ്മു. ലൈവ് സ്ട്രീമിനിടെ ഗായകൻ ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അധിക്ഷേപിച്ചു എന്നതാണ് കേസ്.

ജൂൺ പത്താം തീയതി രാത്രി പത്ത് മണി മുതൽ നാല് മണിക്കൂറോളം നീണ്ട യൂട്യൂബ് ലൈവിനിടെയായിരുന്നു യുവതിക്കെതിരെ മമ്മു അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മമ്മു, തൊപ്പി, ഷമീർ എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ മഞ്ചേരി പോലീസ് കേസെടുക്കുകയും തുടർന്ന് മമ്മുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സമാനമായ മറ്റൊരു പരാതിയിൽ ആലുവ പോലീസും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പ്രമുഖ യൂട്യൂബർ തൊപ്പി നിലവിൽ ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/372965/youtube-live-abuse-case-toppy-aide-mammu-police-custody)