'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി

'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി
2026-07-18T06:55:00 | By Athira V
#Kozhikode News #Mananchira #Open Gym #Child Rights #Sports Council

കോഴിക്കോട്: ( www.truevisionnews.com ) മാനഞ്ചിറയിലെത്തിയ അച്ഛനോടും മൂന്നരവയസുകാരനായ മകനോടും ഓപ്പൺ ജിമ്മിലെ ട്രെയിനർ മോശമായി പെരുമാറിയതായി പരാതി. അറിയാതെ ഓപ്പൺ ജിമ്മിൽ ഓടിക്കയറിയ കുട്ടിയെ പരസ്യമായി ചീത്തവിളിച്ചെന്നും അച്ഛനെയും കുട്ടിയെയും ജിമ്മിൽനിന്ന് പുറത്തേക്ക് പിടിച്ച് തള്ളിയതായും പരാതി . ട്രെയിനർ അനിൽകുമാറിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഒഴിവുസമയം ചെലവഴിക്കാനാണ് ഈസ്റ്റ്ഹിൽ സ്വദേശിയായ അച്ഛനും മകനും മാനാഞ്ചിറയിലെത്തിയത്. ഓപ്പൺ ജിം പരിസരത്തെത്തിയപ്പോൾ കുട്ടി അവിടേക്ക് പെട്ടെന്ന് ഓടി കയറുകയായിരുന്നു. കുട്ടികൾക്ക് പ്രവേശനമില്ലാത്തതിനാൽ അച്ഛൻ പിന്നാലെ ചെന്ന് കുട്ടിയെ എടുത്തു. അപ്പോഴേക്കും കുട്ടിക്കും പിതാവിനും നേരെ ആക്രോശിച്ച് ട്രെയിനറായ അനിൽകുമാറെത്തുകയായിരുന്നു.

ഭയന്നുവിറച്ച് കരഞ്ഞ കുഞ്ഞിനെയെടുത്ത് പുറത്തേക്കിറങ്ങാൻ ശ്രമിച്ച അച്ഛനെ ഇയാൾ പിടിച്ചു തള്ളി. ചെറിയകുട്ടിയാണ് മര്യാദയ്ക്ക് ഇടപെടണമെന്ന് അച്ഛൻ അനിൽകുമാറിനോട് പറഞ്ഞപ്പോൾ 'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'ന്നായിരുന്നു മറുപടി.

തുടർന്ന് അച്ഛൻ തൊട്ടടുത്തുള്ള സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി പരാതി നൽകി. അധികൃതർ ട്രെയിനറെ ഇവിടേക്ക് വിളിച്ചുവരുത്തി. മനുഷ്യത്വപരമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അവിടെവെച്ചും കയ്യേറ്റം ചെയ്യുമെന്ന രീതിയിലാണ് ഇയാൾ പെരുമാറിയതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

സ്പോർട്സ് കൗൺസിൽ അധികൃതരാണ് ഇയാളെ പിടിച്ചുമാറ്റിയത്. ടൗൺ പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മിഷനിലും ശനിയാഴ്ച കുടുംബം പരാതി നൽകും. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്‌പോർട്‌സ് കൗൺസിലിന്റെ മേൽനോട്ടത്തിലുള്ളതാണ് ഈ ഓപ്പൺ ജിം. പരാതി ലഭിച്ചിട്ടുണ്ട്, സംഭവം അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി പറഞ്ഞു.

Content Highlight: Trainer Misbehaves With 3.5-Year-Old Boy And Father At Kozhikode Open Gym

#Kozhikode News #Mananchira #Open Gym #Child Rights #Sports Council

Next TV

Related Stories
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ പൂട്ടുതകർത്ത് അരലക്ഷത്തിലേറെ രൂപ കവർന്നു

Jul 18, 2026 07:50 AM

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ പൂട്ടുതകർത്ത് അരലക്ഷത്തിലേറെ രൂപ കവർന്നു

കണ്ണൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം യോഗശാല റോഡിലെ രണ്ട് കടകളിൽ മോഷണം. 52,100 രൂപ കവർന്നു. രാത്രി പട്രോളിംഗ് ശക്തമല്ലെന്ന് വ്യാപാരികളുടെ...

Read More >>
സ്കൂളിലേക്ക് ഓടേണ്ട പൂട്ടി...! കെട്ടിടങ്ങൾക്ക് ഫിറ്റ്നസില്ല; കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചുപൂട്ടി

Jul 18, 2026 07:19 AM

സ്കൂളിലേക്ക് ഓടേണ്ട പൂട്ടി...! കെട്ടിടങ്ങൾക്ക് ഫിറ്റ്നസില്ല; കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചുപൂട്ടി

കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ ഫിറ്റ്നസില്ലാത്തതിനാൽ അടച്ചു. കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് നഗരസഭ. താത്കാലിക ക്ലാസ്...

Read More >>
മഴയാ...സൂക്ഷിക്കണേ ...! കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത

Jul 18, 2026 06:47 AM

മഴയാ...സൂക്ഷിക്കണേ ...! കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറത്ത് യെല്ലോ അലർട്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജാഗ്രത...

Read More >>
മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

Jul 18, 2026 06:08 AM

മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

വയനാട് മാനന്തവാടിയിൽ പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പേര്യ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പ്രതികൾക്കെതിരെ...

Read More >>
'കെഎസ്‍യുവാണ് ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്, കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ കെഎസ്‌യു വഹിച്ചത് നിർണായകമായ പോരാട്ടവീര്യം'; കെ.സി.വേണുഗോപാൽ

Jul 18, 2026 06:02 AM

'കെഎസ്‍യുവാണ് ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്, കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ കെഎസ്‌യു വഹിച്ചത് നിർണായകമായ പോരാട്ടവീര്യം'; കെ.സി.വേണുഗോപാൽ

കെഎസ്‌യുവിന്റെ പാരമ്പര്യം പ്രകീർത്തിച്ച് കെ.സി. വേണുഗോപാൽ. പ്രഫുലചന്ദ്രനെയും മാരായമുട്ടം സുരേഷിനെയും അനുസ്മരിച്ച് ഫേസ്ബുക്ക് കുറിപ്പ്. 1989...

Read More >>
ഉയർന്ന ലാഭവിഹിതം വാഗ്ദാനം, നിക്ഷേപകരിൽ നിന്നും തട്ടിയത് പത്ത്  ലക്ഷം: ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം പിടിയിൽ

Jul 17, 2026 11:07 PM

ഉയർന്ന ലാഭവിഹിതം വാഗ്ദാനം, നിക്ഷേപകരിൽ നിന്നും തട്ടിയത് പത്ത് ലക്ഷം: ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം പിടിയിൽ

ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിൽ ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം യഹിയ പാങ്ങോട് പൊലീസിന്റെ പിടിയിൽ. ശമ്പളം...

Read More >>
Top Stories

News Roundup

GCC News