ആഹാ കൊള്ളാലോ... വർക്കൗട്ടിനൊപ്പം ലഹരി വിപണനവും...! കോഴിക്കോട് ജിമ്മിന്റെ മറവിൽ ലഹരി കച്ചവടം; മൂന്ന് പേർ അറസ്റ്റിൽ

 ആഹാ കൊള്ളാലോ... വർക്കൗട്ടിനൊപ്പം ലഹരി വിപണനവും...! കോഴിക്കോട് ജിമ്മിന്റെ മറവിൽ ലഹരി കച്ചവടം; മൂന്ന് പേർ അറസ്റ്റിൽ
2026-07-18T08:55:00 | By Susmitha Surendran
#Kozhikode Crime #MDMA Seizure #Operation Toofan #Gym Drug Trade

കോഴിക്കോട്: (https://truevisionnews.com/)  കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരി കച്ചവടം നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. 'ബാക്ക് ടു ഫിറ്റ്‌നസ്' എന്ന ജിമ്മിന്റെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 200 ഗ്രാമിലധികം എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സിറ്റി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഈ ജിംനേഷ്യവും ഇവിടെയെത്തുന്ന ചിലരും പൊലീസിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു.

ഇവർക്കെതിരെ നാട്ടുകാരിൽ നിന്ന് പരക്കെ പരാതികൾ ഉയർന്നതിനെ തുടർന്നാണ് പൊലീസ് വലവിരിച്ചത്. അതേസമയം, പിടിയിലായവർ നടത്തിയ ലഹരി ഇടപാടുകളിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് ജിംനേഷ്യം ഉടമയുടെ വിശദീകരണം.

സംഭവത്തിൽ പ്രതികളുടെ ലഹരി ഇടപാടുകളുടെ ഉറവിടത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോയെന്നും അറിയാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച കണ്ണൂർ, എറണാകുളം ജില്ലകളിലും സമാന രീതിയിൽ ജിമ്മുകളിലും ഹോസ്റ്റലുകളിലും റെയ്ഡ് നടന്നിരുന്നു.

Content Highlight: Kozhikode Gym Busted for Drug Trade: 200g MDMA Seized, 3 Arrested

#Kozhikode Crime #MDMA Seizure #Operation Toofan #Gym Drug Trade

Next TV

Related Stories
 മാഷേ ഇത് കൂടിപ്പോയി....! പിടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 18, 2026 09:51 AM

മാഷേ ഇത് കൂടിപ്പോയി....! പിടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

പാലക്കാട് കഞ്ചിക്കോട് സ്കൂളിൽ പിടി പീരിഡിൽ കളിക്കാൻ പോയതിന് കായികാധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ചെന്ന് പരാതി. വാളയാർ പൊലീസ്...

Read More >>
'കെ.എസ്.യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ് യുവിന് കാര്യമുണ്ട്, മറക്കാൻ ഞങ്ങൾ തയ്യാറല്ല'; അലോഷ്യസിന് പിന്തുണയുമായി ബാനർ

Jul 18, 2026 09:35 AM

'കെ.എസ്.യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ് യുവിന് കാര്യമുണ്ട്, മറക്കാൻ ഞങ്ങൾ തയ്യാറല്ല'; അലോഷ്യസിന് പിന്തുണയുമായി ബാനർ

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എറണാകുളം ഡിസി ഓഫീസിന് മുന്നിൽ ബാനർ....

Read More >>
എന്റെ തേങ്ങേ...സ്വർണത്തിന് പിന്നാലെ നീയും...! അടുക്കളകളെ ഞെട്ടിച്ച്  തേങ്ങാവില, ഒറ്റയടിക്ക്  കിലോയ്ക്ക് കൂടിയത് നാല് രൂപ

Jul 18, 2026 09:29 AM

എന്റെ തേങ്ങേ...സ്വർണത്തിന് പിന്നാലെ നീയും...! അടുക്കളകളെ ഞെട്ടിച്ച് തേങ്ങാവില, ഒറ്റയടിക്ക് കിലോയ്ക്ക് കൂടിയത് നാല് രൂപ

തമിഴ്നാട്ടിൽ കൊപ്രവില കൂടിയതോടെ പാലക്കാട്ട് തേങ്ങാവില ഉയർന്നു. മൊത്തവില 52-54 രൂപ. ഓണത്തോടെ വില ഇനിയും ഉയരാൻ...

Read More >>
'ഉമ്മൻ ചാണ്ടി സർ ഇരുന്ന കസേരയാണിത്, അദ്ദേഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു'; വികാരഭരിതനായി വി.ഡി സതീശൻ

Jul 18, 2026 09:21 AM

'ഉമ്മൻ ചാണ്ടി സർ ഇരുന്ന കസേരയാണിത്, അദ്ദേഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു'; വികാരഭരിതനായി വി.ഡി സതീശൻ

ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം. "സാറിന്റെ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നു" എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജനനായകന്...

Read More >>
പൊലീസിനെ കണ്ടതും കൺട്രോൾ പോയി.....! പൊലീസിനെ ചവിട്ടി, ഇൻസ്പെക്ടറുടെ വിരലുകൾ കടിച്ചെടുത്തു; കൊച്ചിയിൽ യുവതികളെ ശല്യം ചെയ്ത യുവാവ് പിടിയിൽ

Jul 18, 2026 08:39 AM

പൊലീസിനെ കണ്ടതും കൺട്രോൾ പോയി.....! പൊലീസിനെ ചവിട്ടി, ഇൻസ്പെക്ടറുടെ വിരലുകൾ കടിച്ചെടുത്തു; കൊച്ചിയിൽ യുവതികളെ ശല്യം ചെയ്ത യുവാവ് പിടിയിൽ

കലൂരിൽ യുവതികളെ ശല്യം ചെയ്തെന്ന പരാതിയിൽ എത്തിയ പൊലീസിനെ ആക്രമിച്ച ജസ്റ്റിൻ കുര്യൻ അറസ്റ്റിൽ. ഇൻസ്പെക്ടറെ കടിച്ചു. ലഹരി ഉപയോഗിച്ചതായി...

Read More >>
വിവാഹത്തിന് വിസമ്മതിച്ചതിന് ഇത്രയും ക്രൂരതയോ? കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ രണ്ട് ലക്ഷം ചെലവിട്ട് സൗണ്ട് പ്രൂഫ് റൂം ഒരുക്കി, പ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന

Jul 18, 2026 08:15 AM

വിവാഹത്തിന് വിസമ്മതിച്ചതിന് ഇത്രയും ക്രൂരതയോ? കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ രണ്ട് ലക്ഷം ചെലവിട്ട് സൗണ്ട് പ്രൂഫ് റൂം ഒരുക്കി, പ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന

കിളിമാനൂരിൽ വിവാഹത്തിന് വിസമ്മതിച്ചതിന് യുവതിയുടെ കുടുംബത്തെ മർദിച്ച കേസിൽ മാസങ്ങൾ നീണ്ട ഗൂഢാലോചന. സൗണ്ട് പ്രൂഫ് റൂമിൽ കെട്ടിയിട്ട് മർദിച്ചതായി...

Read More >>
Top Stories

News Roundup

GCC News