പൂജപ്പുരയിൽ മെഡിക്കൽ റപ്രസന്റേറ്റീവ് വീട്ടിൽ മരിച്ച നിലയിൽ; മരിച്ചത് എസ്.ഐയുടെ മകൻ, ആത്മഹത്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദമെന്ന് കുറിപ്പ്

പൂജപ്പുരയിൽ മെഡിക്കൽ റപ്രസന്റേറ്റീവ് വീട്ടിൽ മരിച്ച നിലയിൽ; മരിച്ചത് എസ്.ഐയുടെ മകൻ, ആത്മഹത്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദമെന്ന് കുറിപ്പ്
2026-07-17T06:47:00 | By Athira V
#Thiruvananthapuram News #Medical Representative #Suicide #Poojappura Suicide #S I Biju

തിരുവനന്തപുരം: ( www.truevisionnews.com) പൂജപ്പുര പുന്നയ്ക്കാമുകൾ വാർഡിൽ മെഡിക്കൽ റപ്രസന്റേറ്റീവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തമലം ശിവപ്രിയ വീട്ടിൽ പൊലീസ് ട്രെയ്നിങ് കോളജിലെ സബ് ഇൻസ്പെക്ടർ ബിജുവിന്റെ മകൻ ബി.മിഥുൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ബുധൻ രാവിലെ ഏറെ വൈകിയിട്ടും മിഥുനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അനുജൻ മുറിയിലേക്ക് കയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. കമ്പനിയിലെ മാനേജർമാരുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിയുടെ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു മിഥുൻ. സംഭവത്തെക്കുറിച്ച് പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി സമ്മർദം മരണകാരണമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

നാലുമാസം മുമ്പാണ്‌ മിഥുൻ ജോലിയിൽ പ്രവേശിക്കുന്നത്‌. കച്ചവടതാൽപ്പര്യമാണ് മകന്റെ ജീവനെടുത്തതെന്നും കമ്പനിയിൽ ജോലിക്ക് കയറിയതുമുതൽ മാനസിക സംഘർഷം നേരിട്ടിരുന്നതായും പിതാവും പൊലീസ് സബ് ഇൻസ്പെക്ടറുമായ എസ് ബിജു പറഞ്ഞു. ഉയർന്ന സെയിൽസ്‌ ടാർഗറ്റ്‌ നേടുന്നതിന് കമ്പനിയിൽനിന്ന് മിഥുന് നിരന്തരം സമ്മർദമുണ്ടായിരുന്നു.

പിരിച്ചുവിടൽ ഭീഷണിയും ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജോലി സമ്മർദം മൂലമാണ് ആത്മഹത്യയെന്ന് ആരോപിച്ച സംഘം കാരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 

പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. അമ്മ: ജലജരാജ് (സെയിൽസ് മാനേജർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്). സഹോദരൻ: ബി നിധിൻ (എംബിഎ വിദ്യാർഥി).

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Content Highlight: Medical Representative Found Dead in Thiruvananthapuram | Job Stress Alleged

#Thiruvananthapuram News #Medical Representative #Suicide #Poojappura Suicide #S I Biju

Next TV

Related Stories
ജയിലിലും അടിപിടി... മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്

Jul 17, 2026 08:11 AM

ജയിലിലും അടിപിടി... മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദിച്ചു, പിന്നാലെ പ്രകോപിതനായി സ്റ്റീൽ മൊന്ത കൊണ്ട് സഹതടവുകാരന്റെ തലയ്ക്കടിച്ചു; ഗുരുതര പരിക്ക്

എറണാകുളം ജില്ലാ ജയിലിൽ സഹ തടവുകാരന്റെ മർദ്ദനത്തിൽ റിമാൻഡ് തടവുകാരന് ഗുരുതര പരിക്ക്. ഒറ്റപ്പാലം സ്വദേശി അബ്ദുൽ റഹ്മാന്റെ തലയ്ക്ക് 10 തുന്നലുണ്ട്....

Read More >>
ഇനി കുഞ്ഞുതോളിലെ ഭാരമൊഴിയും; സ്കൂൾ ബാഗുകളുടെ അമിത ഭാരം കുറയ്ക്കും, അടുത്ത അധ്യയനവർഷം മുതൽ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി

Jul 17, 2026 08:03 AM

ഇനി കുഞ്ഞുതോളിലെ ഭാരമൊഴിയും; സ്കൂൾ ബാഗുകളുടെ അമിത ഭാരം കുറയ്ക്കും, അടുത്ത അധ്യയനവർഷം മുതൽ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ കുട്ടികളുടെ ബാഗിലെ അമിതഭാരം കുറയ്ക്കാൻ അടുത്ത അധ്യയനവർഷം മുതൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ....

Read More >>
കണ്ണുനട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ; പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, വൈകിട്ട് 3 മണിയോടെ വെബ്‌സൈറ്റുകളിൽ ലഭ്യമാകും

Jul 17, 2026 07:43 AM

കണ്ണുനട്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ; പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, വൈകിട്ട് 3 മണിയോടെ വെബ്‌സൈറ്റുകളിൽ ലഭ്യമാകും

കേരള പ്ലസ് വൺ പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. ഗൾഫ് പരീക്ഷയുടെ...

Read More >>
സീനിയേഴ്സ് കളി മതിയായില്ലേ ...?  കാസർഗോഡ് ഗവ. കോളജിൽ റാഗിങ് പരാതി; ഒന്നാം വർഷവിദ്യാർത്ഥിയെ മർദ്ദിച്ച 13 വിദ്യാർഥികൾക്ക് സസ്പെൻഷൻ

Jul 17, 2026 07:26 AM

സീനിയേഴ്സ് കളി മതിയായില്ലേ ...? കാസർഗോഡ് ഗവ. കോളജിൽ റാഗിങ് പരാതി; ഒന്നാം വർഷവിദ്യാർത്ഥിയെ മർദ്ദിച്ച 13 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കാസർഗോഡ് ഗവ. കോളജിൽ ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. സംഭവത്തിൽ രണ്ടും മൂന്നും വർഷ വിദ്യാർഥികളായ 13 പേരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. പോലീസും...

Read More >>
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഗുരുവായൂരിൽ വയോധിക ദമ്പതികൾക്ക് പരിക്ക്, വീടിന് കേടുപാടുകൾ

Jul 17, 2026 06:22 AM

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഗുരുവായൂരിൽ വയോധിക ദമ്പതികൾക്ക് പരിക്ക്, വീടിന് കേടുപാടുകൾ

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ഉറങ്ങിക്കിടന്ന വയോധിക ദമ്പതികൾക്ക് പരിക്കേറ്റു. ഷോർട്ട്...

Read More >>
എല്ലാം കരുതിക്കൂട്ടി തന്നെ...! വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി ക്രൂരമർദ്ദനം

Jul 17, 2026 06:03 AM

എല്ലാം കരുതിക്കൂട്ടി തന്നെ...! വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി ക്രൂരമർദ്ദനം

വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി നഗരൂരിലെ സൗണ്ട് പ്രൂഫ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. കൊലപ്പെടുത്താൻ...

Read More >>
Top Stories

News Roundup

GCC News