#Kerala Education #School Bag #N Samsudheen #School Bag Weight #Academic Year
തിരുവനന്തപുരം : ( www.truevisionnews.com ) സ്കൂൾ ബാഗുകളിൽ കുട്ടികൾ അമിത ഭാരം ചുമക്കുന്നുവെന്ന പരാതിക്ക് പിന്നാലെ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം മുതൽ അമിതഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. ബാഗിൻ്റെ ഭാരം കുറയ്ക്കാൻ ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി.
അതേസമയം, പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.രണ്ട് തവണ ഫലപ്രഖ്യാപനം നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പുറത്തുവിടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കൃത്യസമയത്ത് നടത്താൻ കഴിഞ്ഞിരുന്നില്ല.
ഈ മേഖലയിൽ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിർണയം കൂടി പൂർത്തിയാക്കിയാണ് ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ ഫലവും ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികൾ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഫലം www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിൽ ലഭ്യമാകും. SMS, സർട്ടിഫിക്കറ്റ് ആപ്ലിക്കേഷനുകൾ വഴിയും മാർക്ക് ലിസ്റ്റ് പരിശോധിക്കാൻ സൗകര്യമുണ്ട്.ഗൾഫ് മേഖലയിലെ കുട്ടികൾ ഉൾപ്പെടെ എല്ലാ വിദ്യാർഥികളുടെയും ഫലം ഇന്നത്തെ പ്രഖ്യാപനത്തിൽ ഉൾപ്പെടും. റീവാല്യുവേഷൻ, സേ പരീക്ഷ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഫലത്തോടൊപ്പം വകുപ്പ് പുറത്തിറക്കും.
Content Highlight: Kerala Govt to Reduce School Bag Weight From Next Academic Year
#Kerala Education #School Bag #N Samsudheen #School Bag Weight #Academic Year

























.png)
.jpeg)
.jpeg)
