---
title: "‘പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്തും’; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍"
english_title: "Shwetha Menon Open Letter to AMMA Members | Admits Mistakes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372852/shwetha-menon-open-letter-amma-members-mistakes"
published_at: "2026-07-17T09:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9560987fe4_swetha_menon.jpg"
keywords: ["AMMA", "Shwetha Menon", "Malayalam Cinema", "Admits Mistakes"]
---

# ‘പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്തും’; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

> **Lead Summary:** ** അഭി**നേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയുടെ പ്രവർത്തനത്തിൽ അനുഭവക്കുറവ് മൂലം ചില പിഴവുകൾ സംഭവിച്ചതായി കത്തിൽ ശ്വേത സമ്മതിച്ചു. ആ പിഴവുകൾ തിരുത്താനുള്ള നടപടികൾ ആരംഭിച്ചതായും അവർ വ്യക്തമാക്കി.

## Article Content

** അഭി**നേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയുടെ പ്രവർത്തനത്തിൽ അനുഭവക്കുറവ് മൂലം ചില പിഴവുകൾ സംഭവിച്ചതായി കത്തിൽ ശ്വേത സമ്മതിച്ചു. ആ പിഴവുകൾ തിരുത്താനുള്ള നടപടികൾ ആരംഭിച്ചതായും അവർ വ്യക്തമാക്കി.

ശ്വേത മേനോന്റെ ഭരണസമിതിയിലെ അംഗങ്ങൾക്കൊപ്പം ചേർന്നാണ് കത്ത് തയ്യാറാക്കി അംഗങ്ങൾക്ക് നൽകിയത്. താൻ രാജി വെക്കുമോ തുടരുമോ എന്ന കാര്യത്തിൽ ശ്വേത കത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ശ്വേതയ്ക്കും നിലവിലെ ഭരണസമിതിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച അംഗങ്ങളാരും ഇതുവരെ കത്തിനോട് പ്രതികരിച്ചിട്ടില്ല.

ജൂൺ 21ന് 'അമ്മ'യുടെ ജനറൽ ബോഡി യോഗം ചേരാനിരിക്കുകയാണ്. അന്ന് തീരുമാനിച്ച അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലാത്തതിനാൽ നിലവിലെ ഭരണസമിതി തന്നെയാണ് ചുമതല തുടരുന്നത്. സംഘടനയുടെ കാര്യങ്ങൾ ഈ ദിവസങ്ങളിൽ ഒരു തർക്കവുമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും കത്തിൽ പറയുന്നു.

ഇൻഷുറൻസ്, കൈനീട്ടം, സഞ്ജീവനി തുടങ്ങിയ ക്ഷേമ പദ്ധതികൾ ഭംഗിയായി നടന്നുവരുന്നുണ്ടെന്ന് ശ്വേത കത്തിൽ ചൂണ്ടിക്കാട്ടി. സംഭവിച്ച തെറ്റുകൾ തിരുത്തി സംഘടനയെ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/372852/shwetha-menon-open-letter-amma-members-mistakes)