---
title: "'കന്യകയായിരിക്കണം കല്യാണം കഴിക്കുന്ന പെൺകുട്ടി എന്ന് നിർബന്ധമില്ല,  മതം വച്ചിട്ടാണ് ഒരു ടീം വളച്ചൊടിച്ചത്'; അഖിൽ ഷാ"
english_title: "Akhil Shah Says Past Does Not Matter For Marriage | Maharaja Hostel Movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372829/akhil-shah-interview-marriage-past-statement-maharaja-hostel"
published_at: "2026-07-16T23:01:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a591644d2f32_akhil-shah-interview-marriage-past-statement-maharaja-hostel.jpg"
keywords: ["Akhil Shah", "Maharaja Hostel", "Marriage"]
---

# 'കന്യകയായിരിക്കണം കല്യാണം കഴിക്കുന്ന പെൺകുട്ടി എന്ന് നിർബന്ധമില്ല,  മതം വച്ചിട്ടാണ് ഒരു ടീം വളച്ചൊടിച്ചത്'; അഖിൽ ഷാ

> **Lead Summary:** ** സോ**ഷ്യൽ മീഡിയയിൽ ഷാമോൻ എന്ന പേരിൽ അറിയപ്പെടുന്ന അഖിൽ ഷാ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിവാഹം ചെയ്യുന്ന പെൺകുട്ടി കന്യകയായിരിക്കണമോ എന്ന വിഷയത്തിൽ അഖിൽ നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

## Article Content

** സോ**ഷ്യൽ മീഡിയയിൽ ഷാമോൻ എന്ന പേരിൽ അറിയപ്പെടുന്ന അഖിൽ ഷാ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിവാഹം ചെയ്യുന്ന പെൺകുട്ടി കന്യകയായിരിക്കണമോ എന്ന വിഷയത്തിൽ അഖിൽ നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും അഖിലിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു.ആ വിഷയത്തിൽ ഇപ്പോൾ തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കുകയാണ് അഖിൽ ഷാ. താൻ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടതാണെന്നും അതൊരു വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അഖിൽ പറയുന്നു.

> "എല്ലാം എന്റെ വ്യക്തിപരമായ ചോയ്സ് ആണ്. ഞാൻ ആരെ കല്യാണം കഴിക്കണം, ആരുമായി ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ പറഞ്ഞ ഒരു പോയിന്റിനെ മതം വച്ചിട്ടാണ് ഒരു ടീം വളച്ചൊടിച്ചത്. എനിക്ക് ഹേറ്റ് ഉണ്ടാക്കിത്തരാൻ വേണ്ടിയാണ് അവർ ശ്രമിച്ചത്. പക്ഷേ അതുകൊണ്ട് എനിക്ക് ഫോളോവേഴ്സ് കൂടിയിട്ടേ ഉള്ളൂ" എന്ന് അഖിൽ പറഞ്ഞു.

> "നമ്മുടെ നാട്ടിൽ ഇപ്പോഴും ആളുകൾക്ക് ശരിയായ രീതിയിൽ സെക്സ് എജ്യൂക്കേഷൻ കിട്ടിയിട്ടില്ല. അതിന്റെ ഒരു കുറവുണ്ട്. നമ്മൾ എന്ത് പറഞ്ഞാലും വേറൊരു രീതിയിൽ വളച്ചൊടിക്കാറുണ്ട്. ഞാൻ പറഞ്ഞത്, ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ പാസ്റ്റ് എനിക്ക് ഒരു വിഷയമല്ല എന്നാണ്.

> അവൾ കന്യകയായിരിക്കണം എന്ന് എനിക്ക് നിർബന്ധമില്ല. അതെന്റെ വ്യക്തിപരമായ തീരുമാനമാണ്. മറ്റുള്ളവർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. അത്രയേ ഉള്ളൂ" എന്നായിരുന്ന അഖിൽ ഷായുടെ വാക്കുകൾ.

അഖിൽ ഷാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മഹാരാജ ഹോസ്റ്റൽ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഇക്കാര്യങ്ങൾ പങ്കുവച്ചത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഖിൽ എൻ.ആർ.ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജൂലൈ 24-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/372829/akhil-shah-interview-marriage-past-statement-maharaja-hostel)