---
title: "തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു"
english_title: "Tovino Thomas Palli Chattiambi OTT Release on SonyLIV from July 24"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372736/tovino-thomas-palli-chattiambi-ott-release-sonyliv-july-24"
published_at: "2026-07-16T13:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5896bc0e738_tovino-thomas-palli-chattiambi-ott-release-sonyliv-july-24.jpg"
keywords: ["Tovino Thomas", "Palli Chattiambi", "SonyLIV", "OTT"]
---

# തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

> **Lead Summary:** ** ടൊ**വിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ഡ്രാമ 'പള്ളിച്ചട്ടമ്പി' ഒടിടിയിലേക്ക്. ജൂലൈ 24 മുതൽ സോണി ലിവിലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇനി വീട്ടിലിരുന്ന് കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക്.

## Article Content

** ടൊ**വിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ഡ്രാമ 'പള്ളിച്ചട്ടമ്പി' ഒടിടിയിലേക്ക്. ജൂലൈ 24 മുതൽ സോണി ലിവിലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇനി വീട്ടിലിരുന്ന് കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക്.

1957-58 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് 'പള്ളിച്ചട്ടമ്പി'യുടെ കഥ. ഇടുക്കി ജില്ലയിലെ ഒരു കാർഷിക ഗ്രാമത്തിൽ നടക്കുന്ന രാഷ്ട്രീയ-സാമൂഹിക സംഭവങ്ങളും ആവേശകരമായ ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചരിത്രവും ജനകീയ പോരാട്ടങ്ങളും കോർത്തിണക്കി മാസ് എന്റർടെയ്നർ ആയാണ് ഡിജോ ജോസ് ആന്റണി ചിത്രം ഒരുക്കിയിരിക്കുന്നത്.

വേൾഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ നൗഫൽ ബ്രജോഷ് മുഹമ്മദ്, ചാണക്യ ചരൺ, ചൈതന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കോ-പ്രൊഡ്യൂസർമാരായി ടാൻസീർ സലാം, മേഘ ശ്യാം എന്നിവരും പ്രവർത്തിച്ചു. ടൊവിനോയുടെ നായികയായി കയാദു ലോഹർ എത്തുന്നു.

വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുങ്ക് നടൻ ശിവകുമാർ, കന്നഡ താരം അജയ്, ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ് കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ദാദാ സാഹിബ്', 'ശിക്കാർ', 'ഒരുത്തി' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ തിരക്കഥ രചിച്ചത്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ എന്നിവരാണ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർമാരായി കിരൺ റാഫേൽ, റെനിത് രാജ്, സ്റ്റിൽസ് റിഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജർമാർ എബി കോടിയാട്ട്, ജെറി വിൻസന്റ് എന്നിവരും അണിയറയിൽ പ്രവർത്തിച്ചു.

പിആർഒ വാഴൂർ ജോസ്.മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആക്ഷനും രാഷ്ട്രീയവും കുടുംബവികാരവും ഒരുപോലെ ചേർന്ന 'പള്ളിച്ചട്ടമ്പി' ജൂലൈ 24 മുതൽ സോണി ലിവിൽ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/372736/tovino-thomas-palli-chattiambi-ott-release-sonyliv-july-24)