---
title: "'ബിന്‍സി ഉപദ്രവിച്ചു, കയ്യൊക്കെ കടിച്ച് പറിച്ചു, വീഡിയോയിലും റീലുകളിലും കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ'; ആർജെ ബിൻസിക്കെതിരെ വീഡിയോയുമായി സഹോദരി മരിയ "
english_title: "RJ Bincy Sister Maria Makes Serious Allegations | Viral Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372845/rj-bincy-sister-maria-makes-serious-allegations-viral-video"
published_at: "2026-07-17T08:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a599ffc03167_rj-bincy-sister-maria-makes-serious-allegations-viral-video.jpg"
keywords: ["RJ Bincy", "Bigg Boss", "Kerala Celebrity", "Viral Video", "RJ Bincy Sister", "Mariah Biju"]
---

# 'ബിന്‍സി ഉപദ്രവിച്ചു, കയ്യൊക്കെ കടിച്ച് പറിച്ചു, വീഡിയോയിലും റീലുകളിലും കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ'; ആർജെ ബിൻസിക്കെതിരെ വീഡിയോയുമായി സഹോദരി മരിയ 

> **Lead Summary:** ** സോ**ഷ്യൽ മീഡിയ താരവും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ ആർജെ ബിൻസിക്കെതിരെ സഹോദരി മരിയ ഗുരുതര ആരോപണവുമായി രംഗത്ത്. ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മരിയ പുറത്തുവിട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

## Article Content

** സോ**ഷ്യൽ മീഡിയ താരവും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ ആർജെ ബിൻസിക്കെതിരെ സഹോദരി മരിയ ഗുരുതര ആരോപണവുമായി രംഗത്ത്. ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മരിയ പുറത്തുവിട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

> ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മരിയയുടെ വെളിപ്പെടുത്തൽ. "കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിലും റീലുകളിലും കാണിക്കുന്ന സ്നേഹം മാത്രമേയുള്ളൂ. എന്റെ മേൽ മുഴുവൻ ബിൻസി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു.

> എന്നെ ആശുപത്രിയിൽ ആരും കൊണ്ടുപോകുന്നില്ല" എന്നാണ് മരിയ പറയുന്നത്."കൊച്ചിലെ മുതൽ ഞാൻ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ്" എന്നും മരിയ വീഡിയോയിൽ ആരോപിച്ചു.

ബിൻസിയും കുടുംബവും തമ്മിലുള്ള അടുപ്പം സോഷ്യൽ മീഡിയയിൽ സ്ഥിരം ചർച്ചയാണ്. മരിയയും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുപരിപാടികൾക്കും ബിൻസി കുടുംബത്തോടൊപ്പമാണ് എത്താറുള്ളത്.എന്നാൽ മരിയ പങ്കുവെച്ച വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു. എങ്കിലും വീഡിയോയുടെ ക്ലിപ്പുകൾ ഇപ്പോൾ നിരവധി സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രചരിക്കുന്നുണ്ട്. ആരോപണത്തെ കുറിച്ച് ബിൻസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

[A post shared by moodmedia (@moodadsmedia)](https://www.instagram.com/reel/Da3JrJMzB74/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/372845/rj-bincy-sister-maria-makes-serious-allegations-viral-video)