---
title: "മെസി മാജിക് നേരിൽ കാണാൻ മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിൽ, അർജന്‍റീന-ഇംഗ്ലണ്ട് സെമി കാണാനെത്തി താരക്കൂട്ടം"
english_title: "'Lalettan' and 'Fafa' in the stands, witnessing Messi's magic on the field firsthand; a host of stars arrived to watch the Argentina-England semi-final."
publisher: "moviemax.in"
canonical_url: "https://moviemax.in/news/372752/lalettan-and-fafa-in-the-stands-witnessing-messis-magic-on-the-field-firsthand-a-host-of-stars-arrived-to-watch-the-argentina-england-semi-final"
published_at: "2026-07-16T14:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a589ebef1996_mohanlal-fahadh-faasil-world-cup-semifinal-argentina-england-atlanta.jpg"
keywords: ["Latest news", "Mohanlal", "Fahadh Faasil", "World Cup 2026", "Argentina", "England", "Lionel Messi", "Atlanta", "Malayalam Cinema"]
---

# മെസി മാജിക് നേരിൽ കാണാൻ മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിൽ, അർജന്‍റീന-ഇംഗ്ലണ്ട് സെമി കാണാനെത്തി താരക്കൂട്ടം

> **Lead Summary:** ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ആവേശപ്പോരാട്ടം നേരിൽ കാണാൻ മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിലെത്തി.

## Article Content

ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ആവേശപ്പോരാട്ടം നേരിൽ കാണാൻ മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിലെത്തി.

അറ്റ്‌ലാന്റയിലെ മെഴ്സിഡെസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിയോണൽ മെസിയുടെയും സംഘത്തിന്റെയും തകർപ്പൻ പ്രകടനം ആസ്വദിക്കാനാണ് ഇരുവരും ഒരുമിച്ചെത്തിയത്.

മോഹൻലാലിനും ഫഹദിനുമൊപ്പം പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഡിസ്നി സ്റ്റാർ മുൻ മേധാവി കെ. മാധവൻ എന്നിവരും ഗാലറിയിലുണ്ടായിരുന്നു. സ്റ്റേഡിയത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

നേരത്തെ ഡാളസിൽ നടന്ന ഫ്രാൻസ്-സ്പെയിൻ ആദ്യ സെമി ഫൈനൽ പോരാട്ടവും മോഹൻലാൽ ഗാലറിയിലെത്തി കണ്ടിരുന്നു. അന്ന് ഭാര്യ സുചിത്രയ്ക്കൊപ്പമാണ് അദ്ദേഹം മത്സരം ആസ്വദിച്ചത്. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കൾക്കൊപ്പം താരം അറ്റ്‌ലാന്റയിലുമെത്തിയത്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ കടന്നിരുന്നു. അവസാന നിമിഷങ്ങളിൽ ലിയോണൽ മെസി നടത്തിയ രണ്ട് അസിസ്റ്റുകളാണ് അർജന്റീനയ്ക്ക് തുണയായത്. ഞായറാഴ്ച നടക്കുന്ന അര്‍ജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടം കാണാനും ലാലേട്ടൻ എത്തിയേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

[https://x.com/FilmWoodFiscal/status/2077488458990547003?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077488458990547003%7Ctwgr%5Eddf6ae784bd3ea23d3ca6f3d80e35d83592506c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fwitnessing-messi-magic-mohanlal-and-fahadh-faasil-spot-glitzing-the-stands-at-argentina-vs-england-semifinal-articleshow-yyr8ylc](https://x.com/FilmWoodFiscal/status/2077488458990547003?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077488458990547003%7Ctwgr%5Eddf6ae784bd3ea23d3ca6f3d80e35d83592506c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fwitnessing-messi-magic-mohanlal-and-fahadh-faasil-spot-glitzing-the-stands-at-argentina-vs-england-semifinal-articleshow-yyr8ylc)[](https://x.com/FilmWoodFiscal/status/2077488458990547003?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077488458990547003%7Ctwgr%5Eddf6ae784bd3ea23d3ca6f3d80e35d83592506c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fwitnessing-messi-magic-mohanlal-and-fahadh-faasil-spot-glitzing-the-stands-at-argentina-vs-england-semifinal-articleshow-yyr8ylc)

[https://x.com/KeralaTrends2/status/2077472718363226322?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077472718363226322%7Ctwgr%5Eddf6ae784bd3ea23d3ca6f3d80e35d83592506c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fwitnessing-messi-magic-mohanlal-and-fahadh-faasil-spot-glitzing-the-stands-at-argentina-vs-england-semifinal-articleshow-yyr8ylc](https://x.com/KeralaTrends2/status/2077472718363226322?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2077472718363226322%7Ctwgr%5Eddf6ae784bd3ea23d3ca6f3d80e35d83592506c0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Ffootball-sports%2Fwitnessing-messi-magic-mohanlal-and-fahadh-faasil-spot-glitzing-the-stands-at-argentina-vs-england-semifinal-articleshow-yyr8ylc)

### Related Links & Sources
- [Original Story Source](https://moviemax.in/news/372752/lalettan-and-fafa-in-the-stands-witnessing-messis-magic-on-the-field-firsthand-a-host-of-stars-arrived-to-watch-the-argentina-england-semi-final)