---
title: "‘ദൈവത്തിന് സത്യം അറിയാം;’ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം "
english_title: "Tini Tom Gets Anticipatory Bail in Ansiba Hasan Case Ernakulam Court"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372724/tini-tom-anticipatory-bail-ansiba-hasan-case-ernakulam"
published_at: "2026-07-16T13:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a588d01335d2_tini-tom-anticipatory-bail-ansiba-hasan-case-ernakulam.jpg"
keywords: ["Latest News", "Tini Tom", "Ansiba Hasan", "Anticipatory Bail"]
---

# ‘ദൈവത്തിന് സത്യം അറിയാം;’ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം 

> **Lead Summary:** > **[** നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം സോഷ്യൽ മീഡിയയിലൂടെ വൈകാരികമായ പ്രതികരണം നടത്തി."ദൈവത്തിന് സത്യം അറിയാം. അവിടുന്ന് നമുക്ക് വേണ്ടി പോരാടും" എന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ ടിനി ടോം എഴുതി.

## Article Content

> **[** നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം സോഷ്യൽ മീഡിയയിലൂടെ വൈകാരികമായ പ്രതികരണം നടത്തി."ദൈവത്തിന് സത്യം അറിയാം. അവിടുന്ന് നമുക്ക് വേണ്ടി പോരാടും" എന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ ടിനി ടോം എഴുതി.

മാതാവിന്റെ ചിത്രം തൊടുന്ന ഫോട്ടോയും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു. കേസിന്റെ പശ്ചാത്തലത്തിൽ തന്റെ വിശ്വാസവും മനസാക്ഷിയും ശുദ്ധമാണെന്ന സൂചനയാണ് താരം നൽകിയത്.കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ, ജിഹാദി എന്ന് വിളിക്കൽ, മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കൽ, അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഹസൻ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.നേരത്തെ അൻസിബ പൊലീസിൽ നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.

തുടർന്ന് നടി കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം 30നാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ടിനി ടോമിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് താരം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

വാദങ്ങൾ കേട്ട കോടതി താരത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും പരസ്പരമുള്ള ആരോപണങ്ങളും വിവാദമായതോടെയാണ് പരാതി കോടതിവരെ എത്തിയത്.

കേസുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ പൊലീസ് മുന്നോട്ട് കൊണ്ടുപോകും. ജാമ്യം ലഭിച്ച സാഹചര്യത്തിൽ ടിനി ടോം അന്വേഷണവുമായി സഹകരിക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/372724/tini-tom-anticipatory-bail-ansiba-hasan-case-ernakulam)