---
title: "'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്"
english_title: "Manju Pillai Daughter Daya Slams Vlogger Shefeena Beevi After Controversial Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/372574/daya-sujith-manju-pillai-shefeena-beevi-controversy-response"
published_at: "2026-07-15T17:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5775b8ae59e_daya-sujith-manju-pillai-shefeena-beevi-controversy-response.jpg"
keywords: ["Latest news", "Daya Sujith", "Manju Pillai", "Shefeena Beevi", "Malayalam Actress", "Vlogger Controversy", "Kerala"]
---

# 'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

> **Lead Summary:** **[**നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയ സുജിത്തിനെതിരെ വ്ലോഗർ ഷെഫീന ബീവി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ദയ രംഗത്ത്.

## Article Content

**[**നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയ സുജിത്തിനെതിരെ വ്ലോഗർ ഷെഫീന ബീവി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ദയ രംഗത്ത്.

തനിക്ക് മാത്രമല്ല, നിരവധി സ്ത്രീകൾക്ക് നേരെ ഇത്തരത്തിൽ ഇവർ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇവരെ മനുഷ്യരെന്നു വിളിക്കാനാകില്ലെന്നും ദയ തുറന്നടിച്ചു. ഇൻസ്റ്റാഗ്രാം ലൈവിലൂടെയായിരുന്നു ദയയുടെ പ്രതികരണം.

താൻ ഇപ്പോൾ 'എയറിലാണെങ്കിലും' അതൊന്നും തന്നെ ബാധിക്കില്ലെന്നും പൂർണ്ണ ആരോഗ്യവതിയാണെന്നും ദയ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ മാനസികമായി അല്പം ബുദ്ധിമുട്ടിലായിരുന്ന സമയത്താണ് വിവാദ വീഡിയോ വരുന്നത്.

പ്രതികരിക്കേണ്ട എന്ന് ആദ്യം കരുതിയതാണ്. ആ വീഡിയോയിൽ തനിക്ക് കാലിലെ പൊടിയുടെ വിലയേ ഉള്ളൂവെങ്കിലും സ്വന്തം അച്ഛന്റെയും അമ്മയുടെയും പേരുകൾ അതിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നതെന്ന് ദയ വ്യക്തമാക്കി.

തനിക്കെതിരെ സംസാരിച്ച വ്ലോഗർ മറ്റ് പല സ്ത്രീകളെയും ഇത്തരത്തിൽ ഇരകളാക്കിയിട്ടുണ്ടെന്നും ദയ ആരോപിച്ചു. ഈ വിവാദത്തിനിടയിലും നിരവധി സാധാരണക്കാരും സെലിബ്രിറ്റികളും തനിക്ക് നൽകിയ വലിയ പിന്തുണയും സ്നേഹവും സന്തോഷം നൽകുന്നുവെന്നും ദയ കൂട്ടിച്ചേർത്തു.

വ്ലോഗർ പറഞ്ഞത് ശരിയാണെന്ന് വാദിച്ച ഭൂരിഭാഗം ആളുകളെ കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും എങ്കിലും തന്റെ ഒപ്പം നിന്ന ആ രണ്ട് ശതമാനം ആളുകളുടെ പിന്തുണ തന്നെയാണ് തന്റെ കരുത്തെന്നും ദയ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/372574/daya-sujith-manju-pillai-shefeena-beevi-controversy-response)