ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഗുരുവായൂരിൽ വയോധിക ദമ്പതികൾക്ക് പരിക്ക്, വീടിന് കേടുപാടുകൾ

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഗുരുവായൂരിൽ വയോധിക ദമ്പതികൾക്ക് പരിക്ക്, വീടിന് കേടുപാടുകൾ
2026-07-17T06:22:00 | By Athira V
#Guruvayur #Accident #Fridge Blast #House Explosion #Thrissur

ഗുരുവായൂർ ( തൃശൂർ) : ( www.truevisionnews.com ) ഗുരുവായൂരിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾക്ക് പരിക്ക്. പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആരോവീട്ടിൽ കുട്ടപ്പൻ (79), ഭാര്യ അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്.

ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഫ്രിഡ്ജ് വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വീടിനുള്ളിൽ തീ പടരുകയും മുറി മുഴുവൻ കനത്ത പുക നിറയുകയുമായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദവും ബഹളവും കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സമയത്ത് ഇവരുടെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല.

വീടിനുള്ളിൽ നിറഞ്ഞ കനത്ത പുകയിൽ ശ്വാസതടസ്സം നേരിട്ട ഇരുവരെയും, വിവരമറിഞ്ഞെത്തിയ ആക്‌ട്‌സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടപ്പ് രോഗിയായ കുട്ടപ്പന് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഭാര്യ അംബികക്ക് പുക ശ്വസിച്ചതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളാണുള്ളത്.

മുതുവട്ടൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്‍റെ ഭിത്തികൾക്ക് വിള്ളൽ വീഴുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു.

പൊട്ടിത്തെറിച്ച ഫ്രിഡ്‌ജ് പൂർണമായും കത്തി നശിച്ച നിലയിലാണ്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഗുരുവായൂർ ഫയർഫോഴ്സ് സംഘം തീ നിയന്ത്രണവിധേയമാക്കി. ഫ്രിഡ്‌ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlight: Guruvayur Fridge Blast: Elderly Couple Injured in House Explosion

#Guruvayur #Accident #Fridge Blast #House Explosion #Thrissur

Next TV

Related Stories
പൂജപ്പുരയിൽ മെഡിക്കൽ റപ്രസന്റേറ്റീവ് വീട്ടിൽ മരിച്ച നിലയിൽ; മരിച്ചത് എസ്.ഐയുടെ മകൻ, ആത്മഹത്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദമെന്ന് ആരോപണം

Jul 17, 2026 06:47 AM

പൂജപ്പുരയിൽ മെഡിക്കൽ റപ്രസന്റേറ്റീവ് വീട്ടിൽ മരിച്ച നിലയിൽ; മരിച്ചത് എസ്.ഐയുടെ മകൻ, ആത്മഹത്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദമെന്ന് ആരോപണം

തിരുവനന്തപുരം പുന്നയ്ക്കാമുകൾ സ്വദേശിയായ മെഡിക്കൽ റപ്രസന്റേറ്റീവ് ബി.മിഥുൻ വീട്ടിൽ മരിച്ച നിലയിൽ. ജോലി സമ്മർദമാണ് കാരണമെന്ന് ആരോപിച്ച്...

Read More >>
എല്ലാം കരുതിക്കൂട്ടി തന്നെ...! വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി ക്രൂരമർദ്ദനം

Jul 17, 2026 06:03 AM

എല്ലാം കരുതിക്കൂട്ടി തന്നെ...! വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി ക്രൂരമർദ്ദനം

വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി നഗരൂരിലെ സൗണ്ട് പ്രൂഫ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. കൊലപ്പെടുത്താൻ...

Read More >>
ഓ സ്കൂട്ടറിൽ കച്ചവടം...! കോഴിക്കോട് ബാലുശ്ശേരിയിൽ അനധികൃത മദ്യവിൽപ്പന; 45-കാരൻ എക്‌സൈസ് പിടിയിൽ

Jul 16, 2026 10:31 PM

ഓ സ്കൂട്ടറിൽ കച്ചവടം...! കോഴിക്കോട് ബാലുശ്ശേരിയിൽ അനധികൃത മദ്യവിൽപ്പന; 45-കാരൻ എക്‌സൈസ് പിടിയിൽ

ബാലുശ്ശേരിയിൽ അനധികൃതമായി IMFL വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ നിന്ന് 4.5 ലിറ്റർ മദ്യം പിടിച്ചെടുത്തു. അബ്കാരി...

Read More >>
ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ഷർമിള മേരി ജോസഫിനും അധിക ചുമതലകൾ

Jul 16, 2026 10:21 PM

ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ഷർമിള മേരി ജോസഫിനും അധിക ചുമതലകൾ

ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പുതിയ അധിക ചുമതലകൾ. എൻ.പ്രശാന്തിന് മൃഗശാല, മ്യൂസിയം ചുമതല. ഷർമിള മേരി ജോസഫിന് ആയുഷ്. ഇമ്പശേഖർ സാംസ്കാരിക വകുപ്പ് ഡയറക്ടർ....

Read More >>
പ്രണയക്കെണി അനുജന്റെ പേരിലെ അക്കൗണ്ട് വഴി...! സ്വർണമാല തട്ടിയെടുത്ത് ലൈംഗിക അതിക്രമം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി; യുവാവ് അറസ്റ്റിൽ

Jul 16, 2026 09:02 PM

പ്രണയക്കെണി അനുജന്റെ പേരിലെ അക്കൗണ്ട് വഴി...! സ്വർണമാല തട്ടിയെടുത്ത് ലൈംഗിക അതിക്രമം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട പെരുനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വശീകരിച്ച് പീഡിപ്പിച്ചു. സ്വർണം...

Read More >>
ധന്യയ്ക്ക് വഴി മാറെടാ....! പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; വഴിയിൽ വലഞ്ഞ് യാത്രക്കാർ

Jul 16, 2026 08:36 PM

ധന്യയ്ക്ക് വഴി മാറെടാ....! പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; വഴിയിൽ വലഞ്ഞ് യാത്രക്കാർ

പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞു. സമയം വൈകി ഓടുന്നുവെന്ന ആരോപണം. കെഎസ്ആർടിസി...

Read More >>
Top Stories

News Roundup

GCC News