#Kerala Crime #Varkala News #Kidnapping #Varkala Kidnap Case #Thiruvananthapuram
തിരുവനന്തപുരം: ( www.truevisionnews.com) വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വടശ്ശേരിക്കോണം സ്വദേശികളായ അനിൽ കുമാർ (53), മകൻ അച്ചു (20) എന്നിവരാണ് ആക്രമണത്തിനിരയായത്.
ഇരുവരെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയ സംഘം നഗരൂരിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തുള്ള പണിതീരാത്ത ഒരു വീട്ടിൽ തടങ്കലിലാക്കുകയായിരുന്നു. അവിടെവെച്ച് ഇരുവരെയും ക്രൂരമായി മർദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കാടുപിടിച്ച ഒറ്റപ്പെട്ട പ്രദേശത്തുള്ള ആ പണിതീരാത്ത വീടിനുള്ളിലെ ഒരു മുറി ഗ്ലാസ് ഉപയോഗിച്ച് സ്റ്റുഡിയോ മാതൃകയിൽ സൗണ്ട് പ്രൂഫ് ചെയ്ത നിലയിലായിരുന്നു. അകത്തുനിന്ന് എത്ര ഉച്ചത്തിൽ നിലവിളിച്ചാലും പുറത്തേക്ക് ശബ്ദം എത്താത്ത രീതിയിലാണ് മുറി തയ്യാറാക്കിയിരുന്നത്.
മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതികൾ ഈ സ്ഥലം തിരഞ്ഞെടുത്തതെന്നാണ് പൊലീസിന്റെ നിഗമനം.സംഭവത്തിൽ പരിക്കേറ്റ അനിൽ കുമാറിനെയും അച്ചുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പ്രതികളെ തിരിച്ചറിയുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണോ മറ്റേതെങ്കിലും വ്യക്തിവൈരാഗ്യമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlight: Varkala Kidnapping Case: Father and Son Attacked in Soundproof Room
#Kerala Crime #Varkala News #Kidnapping #Varkala Kidnap Case #Thiruvananthapuram





























.png)
.jpeg)
.jpeg)

