കൈയിലുള്ളത് 30 രൂപ മാത്രം! ഇൻസ്റ്റാഗ്രാം പെൺകുട്ടിയെ തേടിയെത്തിയ വിദ്യാർത്ഥികളുടെ സാഹസിക യാത്ര അവസാനിച്ചത് പാനൂർ പോലീസ് സ്റ്റേഷനിൽ

കൈയിലുള്ളത്  30 രൂപ മാത്രം!  ഇൻസ്റ്റാഗ്രാം പെൺകുട്ടിയെ തേടിയെത്തിയ വിദ്യാർത്ഥികളുടെ സാഹസിക യാത്ര അവസാനിച്ചത് പാനൂർ പോലീസ് സ്റ്റേഷനിൽ
2026-07-16T11:34:00 | By Susmitha Surendran
#Instagram #Student Safety #Kannur #Social Media

കണ്ണൂർ : (https://truevisionnews.com/) ഒരു കാലത്ത് നാട്ടിൽ നിന്നും ക്ലാസ് മുറിയിൽ നിന്നും മാത്രം മൊട്ടിട്ടിരുന്ന സൗഹൃദങ്ങൾ ഇന്ന് അതിരുകളില്ലാതെ വളർന്നു കൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് കഴിഞ്ഞ ദിവസം രാത്രി പാനൂരിലുണ്ടായ സംഭവം.

കേവലം ഒന്നര ആഴ്ച മുൻപ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി എത്തിയത് സ്വന്തം ക്ലാസ്സുകളിൽ പഠിക്കുന്ന സഹപാഠികളല്ല. മറിച്ച് അങ്ങ് പാലക്കാട് നിന്നുള്ള വിദ്യാർത്ഥികളാണ്. കൈയിൽ 30 രൂപയുമായി മൂന്ന് നാല് മണിക്കൂറുകൾ താണ്ടി വിദ്യാർത്ഥികൾ ഒരു മുൻപരിചയവും ഇല്ലാത്ത പാനൂരിൽ അർധരാത്രി എത്തിയത് നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞട്ടിച്ചിരിക്കുകയാണ് .

അർധരാത്രി നടന്ന ഫ്രാൻസ് - സ്പെയിൻ ഫുട്ബോൾ മത്സരം ബിഗ് സ്ക്രീനിൽ കാണാനായി ചമ്പാട്ടുകാരായ ലിജാസ്, ഷബീർ, ഷാനൂട്ടൻ, കെ.വി റയീസ്, റംഷി എന്നിവർ തലശ്ശേരിക്ക് പോയതായിരുന്നു.കളി കഴിഞ്ഞ് മടങ്ങിവരുന്ന വഴി രണ്ട് മണിയോടെയാണ് താഴെ ചമ്പാട് നിന്ന് പരുങ്ങി നടക്കുന്ന മൂന്ന് കുട്ടികൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.

തടഞ്ഞുനിർത്തി കാര്യം ചോദിച്ചപ്പോൾ പാലക്കാട് നിന്നുള്ള വിദ്യാർത്ഥികളാണ് എന്ന് വ്യക്തമായി. ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പാനൂരിലെ വിദ്യാർത്ഥിനിയെ തേടിയാണ് ഇവർ വന്നത്. ഫോണിൽ സംസാരിക്കുന്നത് പെൺകുട്ടിയുടെ അമ്മ കൈയോടെ പിടിച്ചതോടെ രണ്ട് ദിവസമായി പെൺകുട്ടിയുടെ യാതൊരു വിവരവും അറിയാത്തതിനെ തുടർന്നാണ് മുന്നേ അയച്ചു കിട്ടിയ ഗൂഗിൾ മാപ്പ് പിന്തുടർന്നാണ് വിദ്യാർത്ഥികൾ ചമ്പാടെത്തിയത്.

തലശ്ശേരി റെയിൽവേ സ്റ്റേഷനിലിറങ്ങി കാൽനടയായാണ് ചമ്പാടെത്തിയത്. ഗൂഗിൾ മാപ്പ് പ്രകാരം ചെറുവാഞ്ചേരിയിലായിരുന്നു പെൺകുട്ടിയുടെ വീട്. വിദ്യാർത്ഥികൾ അപകടത്തിൽ പെടുമെന്ന ഭയത്താൽ ചമ്പാട്ടുകാർ ഇവരെ വാഹനത്തിൽ കയറ്റി പാനൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പിന്നീട് പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു

Content Highlight: Palakkad Students Travel 30 Rupees To Panur To Meet Instagram Friend, Rescued By Locals

#Instagram #Student Safety #Kannur #Social Media

Next TV

Related Stories
ഓഫർ തീർന്നില്ലേ...? 'കോടികള്‍ നല്‍കിയാല്‍ ഉന്നത പദവി'; വിദ്യബാലകൃഷ്ണന് പിന്നാലെ എംപിമാരായ ഷാഫി പറമ്പിലിനും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍

Jul 16, 2026 01:06 PM

ഓഫർ തീർന്നില്ലേ...? 'കോടികള്‍ നല്‍കിയാല്‍ ഉന്നത പദവി'; വിദ്യബാലകൃഷ്ണന് പിന്നാലെ എംപിമാരായ ഷാഫി പറമ്പിലിനും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍

കോണ്‍ഗ്രസ് എംഎല്‍എ വിദ്യാ ബാലകൃഷ്ണനും എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസിനും മന്ത്രി പദവി വാഗ്ദാനം ചെയ്ത് അജ്ഞാത ഫോണ്‍ കോള്‍. കോടികള്‍...

Read More >>
'മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, അത്തരക്കാർ വഴിയേ നടക്കില്ല'; വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് എം.എം മണി

Jul 16, 2026 01:00 PM

'മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, അത്തരക്കാർ വഴിയേ നടക്കില്ല'; വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് എം.എം മണി

കഞ്ഞിക്കുഴിയിലെ കുടിയിറക്കലിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥരെ എം.എം. മണി വെല്ലുവിളിച്ചു. മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ലെന്നും നിയമം...

Read More >>
കളിച്ച് കളിച്ച് എങ്ങോട്ടാ...? അർജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനം

Jul 16, 2026 12:41 PM

കളിച്ച് കളിച്ച് എങ്ങോട്ടാ...? അർജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനം

തൃശൂർ അന്നമനടയിൽ വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാരനെ സംഘം മർദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കേരളത്തിൽ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 16, 2026 12:28 PM

കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തൊട്ടിൽപ്പാലം യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതിയിൽ നാണുവിന്റെ മകൻ നമീഷ് (24) ആണ് മരണപ്പെട്ടത്....

Read More >>
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ നൽകിയ ഡോക്ടർ മുൻകൂർ ജാമ്യം തേടി തലശ്ശേരി കോടതിയിൽ

Jul 16, 2026 12:28 PM

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ നൽകിയ ഡോക്ടർ മുൻകൂർ ജാമ്യം തേടി തലശ്ശേരി കോടതിയിൽ

പയ്യന്നൂർ ബേബി മെമ്മോറിയലിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു. ഡോക്ടർമാർക്ക് വീഴ്ചയുണ്ടെന്ന് മെഡിക്കൽ ബോർഡ്. അനസ്തേഷ്യ ഡോക്ടർ...

Read More >>
ഡ്രൈവറേ... വിട്ടോ, ഞാൻ ഡ്യൂട്ടി നിർത്തി പോവാ...! വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്രക്കാരൻ; പിന്നാലെ തർക്കം, ഒടുവിൽ ബസ്സും ഉപേക്ഷിച്ച് ഇറങ്ങി കണ്ടക്ടർ

Jul 16, 2026 12:09 PM

ഡ്രൈവറേ... വിട്ടോ, ഞാൻ ഡ്യൂട്ടി നിർത്തി പോവാ...! വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്രക്കാരൻ; പിന്നാലെ തർക്കം, ഒടുവിൽ ബസ്സും ഉപേക്ഷിച്ച് ഇറങ്ങി കണ്ടക്ടർ

കൊച്ചി വൈറ്റിലയിൽ വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെ തുടർന്ന് കെഎസ്ആർടിസി ബസ് നിർത്തി. കണ്ടക്ടർ ഇറങ്ങിപ്പോയതോടെ യാത്രക്കാർ...

Read More >>
Top Stories

News Roundup